റഷ്യന്‍ ലോകകപ്പില്‍ ആദ്യ ചുവപ്പുകാര്‍ഡ്; ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ ചുവപ്പുകാര്‍ഡ്

മോസ്‌കോ: (www.kvartha.com 19.06.2018) റഷ്യന്‍ ലോകകപ്പിലെ ആദ്യത്തെ ചുവപ്പുകാര്‍ഡ് പിറന്നു. ഗ്രൂപ്പ് എച്ചിലെ ജപ്പാന്‍-കൊളംബിയ മത്സരത്തിലാണ് ഈ ലോകകപ്പിലെ ആദ്യത്തെ ചുവപ്പുകാര്‍ഡ് പിറന്നത്. കൊളംബിയന്‍ സ്റ്റോപ്പര്‍ ബാക്ക് കാര്‍ലോസ് സാഞ്ചസാണ് ചുവപ്പുകാര്‍ഡ് വാങ്ങിയത്. ചുവപ്പുകാര്‍ഡ് കളി തുടങ്ങി മൂന്ന് മിനിറ്റാവുന്നതിന് മുമ്പാണ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് കളം വിട്ടത്.

ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ വേഗം കൂടിയ റെഡ് കാര്‍ഡാണിത്. 1986 ലോകകപ്പില്‍ ഉറുഗ്വേയുടെ ആല്‍ബര്‍ട്ടോ ബാറ്റിസ്റ്റ 56-ാം സെക്കന്‍ഡില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതാണ് ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും വേഗതയേറിയ ചുവപ്പ് കാര്‍ഡ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Russia, Fifa, World Cup, Red Card, Colombia, Japan, Colombia midfielder gets first red card of Russia World Cup


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?