കൊങ്കിണി പൈതൃകം നിലനിറുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സഹാപീഡിയ 'അഭിമുഖം'
കൊച്ചി: (www.kasargodvartha.com 09.06.2018) അഭയാര്‍ത്ഥികള്‍ക്ക് എന്നും ആതിഥ്യമരുളിയ ഇന്ത്യയില്‍ അഭയാര്‍ത്ഥികളാകേണ്ടി വന്ന ദുര്യോഗം അനുഭവിച്ച കൊങ്കിണി ജനതയുടെ പൈതൃകത്തിലൂടെയുള്ള യാത്രയായിരുന്നു ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ സഹാപീഡിയ നടത്തിയ 'അഭിമുഖം' പരിപാടി. കേരള കൊങ്കിണി സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനും ഗവേഷകനുമായ പയ്യന്നൂര്‍ രമേഷ് പൈയാണ് ഈ പൈതൃകത്തെക്കുറിച്ച് സംസാരിച്ചത്.
ഋഗ്വേദ കാലം മുതല്‍ക്കുള്ള പൈതൃകമാണ് കൊങ്കിണികള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സരസ്വതി നദിയുടെ കരയില്‍ വസിച്ചിരുന്ന സാരസ്വതരില്‍ നിന്നാണ് കൊങ്കിണിയുടെ തുടക്കം. നദി വരണ്ട് കഴിഞ്ഞപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരില്‍ കൊങ്കണ ദേശത്തെത്തിയവരാണ് കൊങ്കിണികള്‍.
പലരും കരുതുന്നതു പോലെ കൊങ്കിണി എന്നത് ജാതിയല്ലെന്ന് രമേഷ് പൈ ചൂണ്ടിക്കാട്ടി. ഗൗഡ, കുടുംബി, വൈശ്യ, സോനാര്‍ എന്നിവരെല്ലാം കൊങ്കിണി സമുദായത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. ജോലിയുടെ അടിസ്ഥാനത്തിലാണ് കൊങ്കിണിയില്‍ ജാതിയായത്. കമ്മോത്ത് എന്ന കൃഷിയിടത്തില്‍ പണിയെടുത്തവരെല്ലാം കമ്മത്ത് ആയി. അതില്‍ ബ്രാഹ്മണരും അബ്രഹ്മാണരും ഉണ്ടായി.
സ്‌കന്ദ പുരാണത്തിലാണ് സാരസ്വതരുടെ ചരിത്രം തുടങ്ങുന്നത്. പരശുരാമന്‍ നല്‍കിയതെന്നു കരുതപ്പെടുന്ന 96 ഗ്രാമങ്ങളിലാണ് ഇവരുടെ സംസ്‌കാരം വികസിച്ചു വന്നത്. ഉന്നത ജീവിത നിലവാരം പുലര്‍ത്തിയിരുന്ന ഇവരുടെ ജീവിതം താറുമാറായത് പോര്‍ച്ചുഗീസ് അധിനിവേശത്തോടെയാണ്. മതപരിവര്‍ത്തനത്തിനു വേണ്ടി ലോക ചരിത്രത്തില്‍ ആദ്യമായി ഭാഷ നിരോധിച്ചത് ഗോവയിലായിരുന്നെന്ന് രമേഷ് പൈ പറഞ്ഞു.
മതം മാറുക അല്ലെങ്കില്‍ നാടു വിടുക എന്ന ഭീഷണിയെ തുടര്‍ന്നാണ് കൊങ്കിണികള്‍ തെക്കു ദേശത്തേക്ക് പോന്നത്. കോഴിക്കോട് സാമൂതിരി ഇവര്‍ക്ക് അഭയം നിഷേധിച്ചപ്പോള്‍ കൊച്ചി രാജാവ് അഭയം നല്‍കി. നാലു കനാലുകള്‍ക്കിടയിലുള്ള സ്ഥലമാണ് അവര്‍ക്ക് അധിവസിക്കാന്‍ രാജാവ് നല്‍കിയത്. ചേറുള്ള സ്ഥലം ചെറളായിയും മറ്റവന്‍ ചേരി മട്ടാഞ്ചേരിയായി മാറിയതും അങ്ങിനെയാണെന്ന് അദ്ദേഹം പറഞ്ഞു.
വേദകാലം മുതല്‍ക്കുള്ള പൈതൃകമുണ്ടെങ്കിലും ആട്ടിപ്പായിക്കപ്പെട്ട സമൂഹമായതിനാല്‍ ഈ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിച്ചു വരുന്നതില്‍ കനത്ത വെല്ലുവിളി നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ കൊങ്കിണി തന്നെ ഇല്ലാതായി. എത്തപ്പെട്ട പ്രദേശങ്ങളിലെ ഭാഷകള്‍ കാലാകലങ്ങളായി കൊങ്കിണിയെ സ്വാധീനിച്ചിട്ടുണ്ട്. ലോകോത്തര ചരിത്ര വൈദ്യകൃതിയായ ഹോര്‍ത്തൂസ് മലബാറിക്കസ് എഴുതിയത് കൊങ്കിണി ഭാഷയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിത്യജീവിതത്തിലെ ചെറുപാട്ടുകളിലൂടെയും നാടന്‍ കലാരൂപങ്ങളിലൂടെയും പണ്ട് ഗോവയിലനുഭവിച്ച പീഡനങ്ങള്‍ വിവരിക്കുന്നു. അനുഭവിച്ച ദുരിതം മറക്കാതിരിക്കാന്‍ തലമുറകള്‍ തോറും വാമൊഴിയായി ഇത് കൈമാറി വരുന്നു.
ഭാഷയിലൂടെ പൈതൃകം കൈമാറി വരുന്നുണ്ടെങ്കിലും ചരിത്ര ശേഷിപ്പുകള്‍ കൊങ്കിണി സമുദായത്തില്‍ ഇല്ലാതായി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ ഇന്ന് നിലനില്‍ക്കുന്ന അനുഷ്ഠാന കലകളും നാടന്‍ കലകളും കാത്തു സൂക്ഷിക്കേണ്ടതാണ് എന്നദ്ദേഹം പറഞ്ഞു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സഹാപീഡയ പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന താത്പര്യം പ്രശംസിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, news, Save Konkani from extinction, says writer Payyanur Ramesh Pai

Powered by Info News For You

Comments
Post a Comment