സംഘടനയുടെ പോരായ്മകള്‍ അംഗീകരിക്കുന്നു: ചെങ്ങന്നൂരിലെ പരാജയം ഏറ്റെടുത്ത് ചെന്നിത്തല
ചെങ്ങന്നൂര്‍ (www.evisionnews.co): ചെങ്ങന്നൂരിലെ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂര്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. സംഘടനയുടെ പോരായ്മകള്‍ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂരിലെ പരാജയം ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ല. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ചെങ്ങന്നൂരില്‍ ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നു പ്ര വര്‍ത്തിച്ചു. സംഘടനാപരമായി പറ്റിയ പാളിച്ച പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
തിരുവനന്തപുരത്ത് കെഎസ്‌യു ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അതേസമയം പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അതേവേദിയില്‍ തന്നെ രംഗത്തെത്തി. ഒരു പരാജയത്തില്‍ മനംമടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാളത്തിലൊളിക്കുകയല്ല വേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
Powered by Info News For You
Comments
Post a Comment