കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക അനുകൂല്യങ്ങള്‍ നല്‍കുന്ന മൈ ഫാമിലി പദ്ധതിയുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

കൊച്ചി:(www.kvartha.com 08/06/2018) പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ് 'മൈ ഫാമിലി' പദ്ധതി പ്രഖ്യാപിച്ചു. എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. ഈ പുതിയ പദ്ധതിയിലൂടെ യാത്രക്കാര്‍ക്ക് എമിറേറ്റ്സ് വിമാനങ്ങളില്‍ നേടിയ സ്‌കൈവാര്‍ഡ് പോയിന്റുകള്‍ 100% വരെ വളരെ വേഗത്തിലും, എളുപ്പത്തിലും കുടുംബാംഗങ്ങള്‍ക്ക് റെഡീം ചെയ്യാന്‍ കഴിയും. എമിറേറ്റ്സ് സ്‌കൈ വാര്‍ഡില്‍ അംഗങ്ങളായ 20ദശലക്ഷം യാത്രക്കാര്‍ക്കും മൈ ഫാമിലി പദ്ധതിയില്‍ അംഗങ്ങളാകാം.

ഓരോ ഫാമിലിയിലും ഒരു ഫാമിലി ഹെഡ് ഉള്‍പ്പെടെ എട്ട് അംഗങ്ങളാകും ഉണ്ടാകുക. ഓരോ അംഗങ്ങള്‍ക്കും അവരൊരുടെ സ്‌കൈവാര്‍ഡ് റിവാര്‍ഡ് മൈലുകള്‍ പൂള്‍ ചെയ്യാനും, ഫാമിലി പദ്ധതിയിലേക്കുള്ള അവരുടെ സംഭാവന ക്രമീകരിക്കാനും സാധിക്കും പുതിയ മൈ ഫാമിലി പദ്ധതിയുടെ സേവനം ഓണ്‍ ബോര്‍ഡിലും, ഓണ്‍ ഗ്രൗണ്ടിലും ലഭ്യമാകും. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക ആഹാരം, എമിറേറ്റ്സിന്റെ പ്രത്യേക വിനോദ പരിപാടികള്‍ എന്നിവയും ആസ്വദിക്കാം. കുടുംബള്‍ക്ക് ഓണ്‍ഗ്രൗണ്ടില്‍ വിശ്രമിക്കാനുള്ള പ്രത്യേക ചെക്ക് ഇന്‍ ഏരിയ എന്നിവയും മൈ ഫാമിലി പദ്ധതിയിലൂടെ ലഭ്യമാകും. എമിറേറ്റ്സ് സ്‌കൈ വാര്‍ഡ് മെമ്പര്‍ഷിപ് തികച്ചും സൗജന്യമാണ്.

News, Kochi, Kerala, Business, Emirates airline,Emirates launches pooled family Skywards scheme


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business, Emirates airline,Emirates launches pooled family Skywards scheme


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?