കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

ന്യൂഡല്‍ഹി:(www.kvartha.com 24/06/2018) കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിയൂഷ് ഗോയലിനെ കാണാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും കഞ്ചിക്കോട് പദ്ധതി വേണ്ടെന്ന് വെച്ചതിലുള്ള എംപിമാരുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിയൂഷ് ഗോയലിനെ കാണാന്‍ ശ്രമിച്ചുവെന്നും, എന്നാല്‍ അദ്ദേഹം സമയം അനുവദിച്ചില്ലെന്നുമുള്ള തരത്തില്‍ ചില പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു ഇത് വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 News, New Delhi, National, Chief Minister, Pinarayi against railway minister

കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറാവണം. കേരളത്തില്‍ ഭൂമിയേറ്റെടുക്കല്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ആകാശത്തിലൂടെ റെയില്‍വേ നിര്‍മിക്കാന്‍ കഴിയില്ലെന്നത് മന്ത്രിയുടെ വിടുവായത്തം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Chief Minister, Pinarayi against railway minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?