എന്റെ മതത്തെ രക്ഷിക്കാന്‍ ചിലരെ കൊല്ലണമെന്ന് അവരെന്നോട് ആവശ്യപ്പെട്ടു, ഞാന്‍ അത് സമ്മതിച്ചു; എന്നാല്‍ അന്നെനിക്ക് അറിയില്ലായിരുന്നു ആരെയാണ് കൊല്ലാന്‍ പോകുന്നതെന്ന്; ഇപ്പോള്‍ തിരിച്ചറിയുന്നു ആ സ്ത്രീയെ കൊല്ലാന്‍ പാടില്ലായിരുന്നുവെന്ന്; ഗൗരി ലങ്കേഷിന്റെ ഘാതകന്റെ വാക്കുകളാണിത്

ബംഗളൂരു: (www.kvartha.com 16.06.2018) എന്റെ മതത്തെ രക്ഷിക്കാന്‍ ചിലരെ കൊല്ലണമെന്ന് അവരെന്നോട് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ അത് സമ്മതിച്ചു. എന്നാല്‍ അന്നെനിക്ക് അറിയില്ലായിരുന്നു ഞാന്‍ ആരെയാണ് കൊല്ലാന്‍ പോകുന്നതെന്ന്. എന്നാല്‍ ആ സ്ത്രീയെ കൊല്ലാന്‍ പാടില്ലായിരുന്നുവെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഗൗരി ലങ്കേഷിന്റെ ഘാതകന്‍ പരശുറാം വാഗ്മറിന്റെ വാക്കുകളാണിവ. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ചയാണ് പരശുറാമിനെ കര്‍ണാടകയിലെ വിജയപുരയില്‍നിന്ന് അറസ്റ്റു ചെയ്തത്.

കൊലയ്ക്കു രണ്ടു ദിവസം മുന്‍പാണ് തന്നെ ബംഗളൂരുവില്‍ കൊണ്ടുവന്നതെന്നും എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനു ബെല്‍ഗാവിയില്‍നിന്നു പ്രത്യേക പരിശീലനം നേടിയെന്നും പരശുറാം അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ ആര്‍ആര്‍ നഗറിലുള്ള വീടിനു മുന്‍പിലെ ഗേയ്റ്റിനു സമീപം ഗൗരി ലങ്കേഷിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന്, രണ്ടംഗ സംഘം ബൈക്കിലെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

I killed Gauri Lankesh to save my religion: Waghmore to SIT, Bangalore, News, Trending, Murder case, Police, Arrest, Media, National

സെപ്തംബര്‍ മൂന്നിനാണ് പരശുറാമിനെ ബംഗളൂരുവിലെത്തിച്ചത്. പിന്നീട് ബെല്‍ഗാവിയില്‍ വച്ച് എയര്‍ ഗണ്‍ പരിശീലനം നല്‍കുകയായിരുന്നു. പിന്നീട് പരശുറാമിനെ ഒരാള്‍ ബൈക്കിലെത്തി ഒരു വീട്ടിലേക്ക് കൊണ്ടുപോയി. രണ്ടു മണിക്കൂറിനു ശേഷം കൊല്ലേണ്ട ആളുടെ വീട് ബൈക്കുകാരന്‍ കാട്ടിക്കൊടുക്കുകയായിരുന്നു. അടുത്ത ദിവസം പരശുറാമിനെ മറ്റൊരു വീട്ടിലേക്ക് മാറ്റി. വൈകുന്നേരം വേറൊരു വ്യക്തി ബൈക്കിലെത്തി അദ്ദേഹത്തെ ഗൗരിയുടെ വീട്ടിലേക്കു കൊണ്ടുപോയി. അന്നു തന്നെ കൊല്ലാനായിരുന്നു നിര്‍ദേശമെങ്കിലും ഗൗരി ജോലി കഴിഞ്ഞെത്തി വീട്ടിനുള്ളില്‍ പ്രവേശിച്ചിരുന്നതിനാല്‍ പദ്ധതി നടന്നില്ല.

അടുത്ത ദിവസം കൃത്യ സമയത്ത് സംഭവസ്ഥലത്തെത്തിയ പരശുറാം കയ്യില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് ഗൗരിക്ക് നേരെ നാലു തവണ നിറയൊഴിക്കുകയായിരുന്നു. കൃത്യം നിറവേറ്റിയതിനുശേഷം അന്നു തന്നെ സ്ഥലം വിടുകയും ചെയ്തു.

പരശുറാം വാഗ്മറിന്റെ ഈ കുറ്റമസമ്മതം അന്വേഷണ സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും ഗൗരിയെ കൊല്ലാന്‍ പരശുറാമിനെ സഹായിച്ചുവെന്ന് കരുതുന്ന മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. പരശുറാമിനെ ബംഗളൂരുവില്‍ എത്തിച്ച ആള്‍, രണ്ടു ബൈക്കുകാര്‍ എന്നിവര്‍ക്കു വേണ്ടിയാണു തിരച്ചില്‍ ആണ് പ്രധാനമായും നടത്തുന്നത്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ അറിയില്ലെന്നാണ് പരശുറാമിന്റെ മൊഴി. കേസില്‍ ഇതിനു മുന്‍പ് അറസ്റ്റിലായ പുനെ സ്വദേശി അമോല്‍ കലെ ഈ മൂന്നു പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനു അന്വേഷണ സംഘം വ്യക്തമായ മറുപടി നല്‍കിയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I killed Gauri Lankesh to save my religion: Waghmore to SIT, Bangalore, News, Trending, Murder case, Police, Arrest, Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?