റേഷന്‍ കാര്‍ഡ്: പുതിയ കാര്‍ഡിനും തെറ്റുതിരുത്താനും അപേക്ഷിക്കാം

തിരുവനന്തപുരം:(www.kvartha.com 24/06/2018) പുതിയ കാര്‍ഡിനും തെറ്റുതിരുത്താനും ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ 25 മുതല്‍ അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളില്‍ സ്വീകരിക്കും. നിലവില്‍ സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മറ്റൊരു താലൂക്കിലേയ്ക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.

സിവില്‍ സപ്ലൈസിന്റെ വൈബ്സൈറ്റില്‍ നിന്നും സൗജന്യമായി പ്രിന്റ് എടുക്കുകയോ താലൂക്ക് സപ്ലൈ ഓഫീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കിയിട്ടുള്ള മാതൃകാ ഫോറത്തിന്റെ പകര്‍പ്പുകള്‍ പൂരിപ്പിച്ച് നല്‍കുകയോ ചെയ്യാം. ഫോറത്തിന് ഒപ്പം പ്രത്യേകം ഫീസ് നല്‍കേണ്ടതില്ല. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് പുതിയതായി റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് അപേക്ഷ രണ്ട് മാസം മുമ്പ് സ്വീകരിച്ചു തുടങ്ങിയിരുന്നു. അതനുസരിച്ച് അപേക്ഷ നല്‍കിയവരുടെ റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് ഓഫീസില്‍ തയ്യാറായി വരുന്നു. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

News, Thiruvananthapuram, Kerala, You can apply for ration card now


റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷിക്കുകയും ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സാങ്കേതിക സംവിധാനവും പൊതുവിതരണ വകുപ്പ് തയ്യാറാക്കിവരുന്നു. അപേക്ഷ തയ്യാറാക്കുന്നതിനും കമ്പ്യൂട്ടറില്‍ നിന്നും ഇലക്ട്രോണിക് റേഷന്‍ കാര്‍ഡ് പ്രിന്റ് എടുക്കുന്നതിനും എല്ലാവര്‍ക്കും സാധ്യമാകുന്ന സംവിധാനം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പൊതുവിതരണ ഓഫീസില്‍ നേരിട്ടു ചെല്ലാതെ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുകളും ലഭ്യമാകും.

വ്യക്തികള്‍ക്ക് ആധാര്‍ നമ്പരും, താമസ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്തു സമര്‍പ്പിച്ച് ഇലക്ട്രോണിക് റേഷന്‍ കാര്‍ഡുകള്‍ എടുക്കാം. താമസം ഒഴിവാക്കുന്നതിനൊപ്പം ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കാനും സാധിക്കും. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏതൊരാള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അല്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍ മുഖേന അപേക്ഷ നല്‍കാം എന്ന രീതിയിലുള്ള സംവിധാനമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, You can apply for ration card now


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?