ആലപ്പുഴക്ക് പോകുമ്പോഴും കലക്ടര്‍ സുഹാസിന് വയനാട്ടിലെ കുട്ടികളെ പിരിയാന്‍ മടി
കല്‍പ്പറ്റ:(www.kvartha.com 02/06/2018) സ്ഥലം മാറ്റം കിട്ടി വയനാട് വിടുമ്പോഴും ജില്ലാ കലക്ടര്‍ എസ്. സുഹാസിന് വയനാട്ടിലെ കുട്ടികളെ പിരിയാന്‍ മനസ്സ് വരുന്നില്ല. കലക്ടറായി വയനാട്ടിലെത്തിയത് മുതല്‍ ജില്ലയുടെ ഏത് ഭാഗത്ത് പോയാലും കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചിലവിടാനാണ് അദ്ദേഹത്തിനേറെയിഷ്ടം. പലരായി സംഘടിപ്പിക്കുന്ന പരിപാടികള്‍ കൂടാതെ കലക്ടര്‍ സുഹാസ് സ്വന്തമായി മുന്‍കൈ എടുത്തും കുട്ടികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ കാലങ്ങളില്‍ നിരവധി പരിപാടികള്‍ നടത്തിയിരുന്നു.
അവധി ദിവസങ്ങളില്‍ ആദിവാസി കോളനികളിലെത്തി കോളനികാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയും അവരുടെ പ്രശ്നങ്ങളില്‍ ഇടപ്പെട്ടും സമയം ചിലവഴിച്ചിരുന്ന അദ്ദേഹം ആദിവാസി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിച്ചും മറ്റ് കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടും അവര്‍ക്ക് പ്രിയങ്കരനായി. ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസി കുട്ടികള്‍ പഠിക്കുന്ന വനഗ്രാമമായ വടക്കനാട് സ്‌കൂളില്‍ ഒരു ദിവസം മുഴുവന്‍ കുട്ടികളോടൊപ്പം ചിലവിട്ട കലക്ടര്‍ സുഹാസ് ഉച്ചക്ക് അവരോടൊപ്പമിരുന്നാണ് ഭക്ഷണവും കഴിച്ചത്.
എസ്.എസ്. എ നടപ്പിലാക്കുന്ന ഡ്രോപ്പ് ഔട്ട് ഫ്രീ വയനാട് യജ്ഞത്തിന്റെ ഭാഗമായി ആദിവാസി കുട്ടികള്‍ക്ക് മത്സരം സംഘടിപ്പിച്ച് അവരില്‍ നിന്ന് രണ്ട് പേരെ തിരഞ്ഞെടുത്ത് കലക്ടര്‍ക്കൊപ്പം ഒരു ദിവസം എന്ന പരിപാടിയുടെ ഭാഗമായി ഒരു ദിവസത്തെ എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വ്യക്തിപരമായ കാര്യങ്ങളിലും അവരെയും കൂടെക്കൂട്ടി. ആലപ്പുഴ ജില്ലാ കലക്ടറായി സ്ഥലം മാറി പോകുന്ന അദ്ദേഹം വയനാട് വിടുന്നതിന് മുമ്പ് അവസാനമായി പങ്കെടുക്കുന്ന ഒദ്യോഗിക ചടങ്ങിലും കുട്ടികളോടൊപ്പമായിരുന്നു കൂടുതല്‍ സമയവും'. മേപ്പാടിയില്‍ നടന്ന ജില്ലാതല പ്രവേശനോത്സവത്തിലാണ് വീണ്ടും അദ്ദേഹം കുട്ടികളുടെ ഇഷ്ടക്കാരനായി മാറിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, District Collector, Children,Collector Suhas not interested to leave children of Wayanad

Powered by Info News For You

Comments
Post a Comment