ഗൗരി ലങ്കേഷിന്റെ ഘാതകന്‍ പിടിയില്‍; അറസ്റ്റിലായത് മഹാരാഷ്ട്രയില്‍ നിന്ന്

ബംഗളൂരു:(www.kvartha.com 12.06.2018) വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകന്‍ പിടിയിലായെന്ന് കര്‍ണാടക പോലീസ്. മറാത്തി ഭാഷ സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂ എന്ന് അന്വേഷണസംഘം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി പൊരുത്തപ്പെടുന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

Cops: Man who ‘pulled trigger’ on Gauri Lankesh held in Maharashtra, Bangalore, Karnataka, Police, Court, Murder case, Accused, Arrested, National, News, Trending

നേരത്തെ, സാക്ഷിമൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് സൂചന.

കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം.

ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഴുത്തുകാരനായിരുന്ന എം.എം. കല്‍ബുര്‍ഗിയെ വധിക്കുവാന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് ഗൗരി ലങ്കേഷിനെയും കൊല്ലുവാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരുന്നു. 7.65 എംഎം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cops: Man who ‘pulled trigger’ on Gauri Lankesh held in Maharashtra, Bangalore, Karnataka, Police, Court, Murder case, Accused, Arrested, National, News, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?