ഗുഹാമുഖത്ത് മണ്ണിടിഞ്ഞ് പരിശീലനത്തിനിറങ്ങിയ ഫുട്‌ബോള്‍ ടീമിനെ കാണാതായി; മൂന്ന് ദിവസമായി തിരച്ചില്‍ തുടരുന്നു
ബാങ്കോക്ക്: (www.kvartha.com 26.06.2018) ഗുഹാമുഖത്ത് മണ്ണിടിഞ്ഞ് പരിശീലനത്തിനിറങ്ങിയ ഫുട്‌ബോള്‍ ടീമിനെ കാണാതായി. വടക്കന്‍ തായ്‌ലന്‍ഡിലാണ് സംഭവം. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്‌ബോള്‍ ടീമിനെ കണ്ടെത്താനുള്ള ശ്രമം മൂന്ന് ദിവസമായി തുടരുന്നു. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്.
ഇവര്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കുട്ടികളും കോച്ചും ഫുട്‌ബോള്‍ പരിശീലനത്തിനു പോയത്. കനത്ത മഴമൂലം ഗുഹാമുഖത്തു വെള്ളവും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ നീന്തല്‍ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ഫലപ്രദമായില്ല.
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗുഹയില്‍ വെള്ളം അധികം കയറാത്ത സ്ഥലത്താണ് ഫുട്‌ബോള്‍ ടീം ഉള്ളതെന്നാണ് വിവരം. അങ്ങോട്ട് എത്താനുളള ശ്രമമാണ് നടത്തുന്നതെന്ന് ഷിയാംഗ് റായ് പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. 'ഇനിയും മൂന്ന് കിലോമീറ്ററോളം ദൂരം പിന്നിട്ട് മാത്രമാണ് ഈ സ്ഥലത്ത് എത്തുക. എന്നാല്‍ വെള്ളവും ചളിയും കാരണം അപകടകരമായ സാഹചര്യമാണ്. ശനിയാഴ്ച്ച മുതല്‍ ഒന്നും കഴിക്കാതിരുന്ന ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കിയിട്ടുണ്ട്' അദ്ദേഹം വ്യക്തമാക്കി.
ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ദിവസങ്ങളായി തുടരുന്ന മഴ കാരണം പ്രദേശം വെളളത്തിനടിയിലാണ്. ഗുഹയുടെ പുറത്ത് കുട്ടികളും സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Thailand, Football, Missing, Children, Disaster, Bangkok,

Powered by Info News For You

Comments
Post a Comment