ഐപിഎല്‍: ഫേസ്ബുക്കില്‍ ചര്‍ച്ചയായത് ചെന്നൈയും മുംബൈയും; താരമായി ധോണിയും മുസ്തഫിസുര്‍ റഹ് മാനും
ന്യൂഡല്‍ഹി: (www.kvartha.com 01.06.2018) ഇത്തവണത്തെ ഐപിഎല്‍ കഴിഞ്ഞപ്പോള്‍ ഫെയ്‌സ്ബുക്കിനും ശരിക്കും ആഘോഷമായിരുന്നു. 11 സീസണുകളില്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഐപിഎല്‍ ഇത്തവണത്തേതായിരുന്നു. 425 ദശലക്ഷം പോസ്റ്റുകളാണ് ഈ സീസണില്‍ ഫെയ്‌സ്ബുക്കില്‍ വന്നത്. ഐപിഎല്‍ 2018 സീസണുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ചാമ്പ്യന്മാരായ ചെന്നൈ ടീമിനെയാണ്. രണ്ടാമത് മുംബൈ ഇന്ത്യന്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും. ഏറ്റവുമധികം പേര്‍ ചര്‍ച്ച ചെയ്ത താരം എം എസ് ധോണിയാണ്. പുതിയ വിസില്‍ പോഡ് ഗാനമാണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രിയങ്കരമായ പോസ്റ്റായി ഫേസ്ബുക്ക് വിലയിരുത്തിയത്. മുംബൈ ഇന്ത്യന്‍സ് ബൗളര്‍ മുസ്തഫിസുറഹ് മാന്റെ ബംഗാളി പുതുവത്സര ആശംസയാണ് രണ്ടാമത്തെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റ്.
ധോണി കഴിഞ്ഞാല്‍ വിരാട് കോഹ്ലി (ബംഗളൂരു), ക്രിസ് ഗെയ്ല്‍ (പഞ്ചാബ്), രോഹിത് ശര്‍മ (മുംബൈ), സുരേഷ് റെയ്‌ന (ചെന്നൈ) എന്നിവരാണ് മറ്റു ഫേസ്ബുക്ക് ചര്‍ച്ച ചെയ്ത താരങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IPL, India, News, Sports, Cricket, Mumbai Indians, Chennai Super Kings, Dhoni, Rohit Sharma, Virat Kohli, MS Dhoni most talked about player during IPL 2018: Facebook

Powered by Info News For You

Comments
Post a Comment