പ്രത്യേക തരം സിഗരറ്റും പേനകളിലാക്കി ഉപയോഗിക്കുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍; പ്രതി കുടുങ്ങിയത് കെണിയില്‍പെട്ട വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോള്‍

കാസര്‍കോട്: (www.kasargodvartha.com 29.06.2018) പ്രത്യേക തരം സിഗരറ്റും പേനകളിലാക്കി ഉപയോഗിക്കുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. പ്രതി കുടുങ്ങിയത് കെണിയില്‍പെട്ട വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോള്‍. ചെട്ടുംകുഴിയിലെ സി. അബ്ദുല്‍ ഖാദറിനെ (38) യാണ് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പോലീസ് പൊക്കിയത്. ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. പ്രത്യേക തരം പേനകളിലാക്കി ലഹരി ഉപയോഗിക്കുകയാണ് വിദ്യാര്‍ത്ഥി ചെയ്തു വന്നിരുന്നത്. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദ്യാര്‍ത്ഥിയില്‍ മൊഴിയെടുത്ത പോലീസ് ലഹരി വിദ്യാര്‍ത്ഥികളിലേക്കെത്തുന്ന സംഘത്തെ കുറിച്ച് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ലഹരി മരുന്നുകള്‍ എത്തിച്ചു കൊടുക്കുന്ന അബ്ദുല്‍ ഖാദര്‍ പിടിയിലായത്.

രണ്ട് പാക്കറ്റ് ബ്രെയിന്‍ ഫ്രീസ് ലിക്വിഡാണ് അബ്ദുല്‍ഖാദറില്‍ നിന്നും കണ്ടെത്തിയത്. ഇതിന് മണിക്കൂറുകളോളം ലഹരി നല്‍കാനാകുമെന്നാണ് പറയുന്നത്. വിദേശത്ത് ഉപയോഗിക്കുന്ന ലഹരി വന്‍ ശൃംഖലകള്‍ വഴിയാണ് കാസര്‍കോട്ടും സുലഭമാവുന്നതെന്നാണ് പോലീസ് പറയുന്നത്. മിയ, മര്‍ഹബ, സ്വീറ്റ്, സില്‍വര്‍ ഫോര്‍ തുടങ്ങിയ നാമങ്ങളിലുള്ള വിദേശ സിഗരറ്റുകളും അബ്ദുല്‍ഖാദറിന്റെ കൈവശം പോലീസ് കണ്ടെത്തി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Youth, arrest, Youth arrested with drugs
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?