ജസ്‌ന എവിടെ? മലപ്പുറത്ത് കണ്ടതായി ദൃക്‌സാക്ഷി മൊഴി; അന്വേഷണം പലവഴിക്ക്, ചിത്രവും പുറത്തുവിട്ടു

മലപ്പുറം: (www.kvartha.com 22.06.2018) പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. മേയ് മൂന്നിന് രാവിലെ 11 മണി മുതല്‍ രാത്രി എട്ടുമണിവരെ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടതായാണ് പോലീസിനു ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രയ്ക്കു ശേഷമെന്നു തോന്നിക്കുംവിധം രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയതെന്ന് ജീവനക്കാര്‍ പോലീസിനു മൊഴി നല്‍കി.

പാര്‍ക്കിലുണ്ടായിരുന്ന മൂന്നുപേരുമായി ജസ്‌നയും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും ദീര്‍ഘനേരം സംസാരിച്ചിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ആ സമയത്ത് ജസ്‌നയെ കാണാതായെന്ന വാര്‍ത്തകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം അറിയിക്കേണ്ടവരുടെ ശ്രദ്ധയില്‍പെടുത്താന്‍ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് അത് ജസ്‌ന തന്നെയാണെന്ന സംശയം ഉണ്ടായത് എന്ന് പാര്‍ക്കിലെ ജീവനക്കാരും കോട്ടക്കുന്നില്‍ അന്നു പരിപാടിക്കെത്തിയ സാമൂഹ്യ പ്രവര്‍ത്തകനും അന്വേഷണസംഘത്തെ അറിയിച്ചു.

 Jesna in Malappuram Kottakkunnu park says eyewitness, Malappuram, News, Missing, Trending, Police, Probe, Media, Kerala

കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു അന്ന് ജസ്‌നയുടെയും കൂട്ടുകാരിയുടെയും വേഷം. പുതിയ വിവരം ലഭിച്ചതോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാര്‍ക്കിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിവരം അന്വേഷണ സംഘത്തിനു കൈമാറിയതായാണു സൂചന. ജസ്‌നയും കൂട്ടുകാരിയും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാര്‍ക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്. പാര്‍ക്കില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും നഗരത്തില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷമാകും പോലീസ് ഈ കാര്യത്തില്‍ തീരുമാനത്തില്‍ എത്തുക.

മംഗലാപുരം- ബംഗളൂരു ഭാഗത്തുനിന്ന് വയനാട് വരെ ജസ്‌ന സഞ്ചരിച്ചിരുന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും അവിടെനിന്നു തെക്കോട്ടുള്ള യാത്ര സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. ചാത്തന്‍തറ, കൊല്ലമുള, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള വിവര ശേഖരണ പെട്ടിയില്‍നിന്നു ലഭിച്ച അഞ്ച് കുറിപ്പുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കൂടാതെ ജസ്‌ന ഫോണിലൂടെ നടത്തിയ സംഭാഷണങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അതിനിടെ ജസ്‌ന മൊബൈല്‍ ഫോണില്‍ ആണ്‍ സുഹൃത്തിനയച്ച എല്ലാ സന്ദേശങ്ങളും വീണ്ടെടുത്തു. സുഹൃത്തിനെ ഇരുപതോളം തവണ പോലീസ് ചോദ്യംചെയ്തു. ഞാന്‍ മരിക്കാന്‍ പോകുന്നു എന്ന സന്ദേശം ജസ്‌ന ഈ സുഹൃത്തിന്റെ മൊബൈലില്‍ അയച്ചിരുന്നു. എന്നാല്‍ ഇയാള്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കാത്തതിനെ തുടര്‍ന്ന് നുണ പരിശോധന നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നു. അതിനിടെ ജസ്‌നയുടെ പിതാവ് കരാറെടുത്ത് പണിയുന്ന വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ജസ്‌നയെ അപായപ്പെടുത്തി ദൃശ്യം സിനിമാ മാതൃകയില്‍ കെട്ടിടത്തിനടിയില്‍ ഒളിപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ പരിശോധന നടത്തിയതെന്ന് പോലീസ് അറിയിക്കുകയും ചെയ്തു.

ആവശ്യമെങ്കില്‍ കോട്ടയം ഏന്തയാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടവും മുക്കൂട്ടുതറയിലെ വീടും കുഴിച്ച് പരിശോധിക്കുമെന്ന് പത്തനംതിട്ട എസ്.പി. ടി.നാരായണന്‍ പറഞ്ഞു. നേരത്തെ ജസ്‌നയുടെ വീട്ടിലും പരിസരത്തും പലപ്രാവശ്യം പോലീസ് പരിശോധന നടത്തിയിരുന്നു.

ജസ്‌നയുടെ വീട്ടില്‍ നിന്നും ചോരപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതേകുറിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആര്‍ത്തവസമയത്ത് ധരിച്ചതാണെന്ന് കണ്ടെത്തിയതോടെ പോലീസ് അതിന്‍മേലുള്ള അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jesna in Malappuram Kottakkunnu park says eyewitness, Malappuram, News, Missing, Trending, Police, Probe, Media, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?