കോഴിമാലിന്യം റോഡരികില്‍ തള്ളി; പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും മൂക്കുപൊത്തേണ്ട അവസ്ഥ

പൈവളിഗെ: (www.kasargodvartha.com 27.06.2018) രാത്രിയുടെ മറവില്‍ കോഴിമാലിന്യം റോഡരികില്‍ തള്ളി. പ്രദേശവാസികളും യാത്രക്കാരും ഇതോടെ ദുരിതത്തിലായി. പൈവളിഗെ ലാല്‍ബാഗിലെ ബോളങ്ക എന്ന പ്രദേശത്താണ് രാത്രിയുടെ മറവില്‍ 60 ചാക്ക് കോഴി മാലിന്യം റോഡരികില്‍ തള്ളിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റു യാത്രക്കാരുമടക്കം നിരവധി പേരാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. മൂക്കുപൊത്തി റോഡിലൂടെ പോകേണ്ട അവസ്ഥയാണിപ്പോള്‍.



മാലിന്യം തള്ളുന്നതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ വാഹനങ്ങളിലെത്തിച്ചാണ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത്.

Keywords: Kasaragod, Kerala, news, paivalika, Road-side, Chicken, waste dump, waste, Chicken waste dumped in Road side
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?