മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍; ഇരുവരും തമ്മിലുള്ളത് വര്‍ഷങ്ങളായുള്ള ബന്ധം
ന്യൂഡെല്‍ഹി: (www.kvartha.com 25.06.2018) മേജറുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയെ മേജര്‍ നിഖില്‍ ഹാന്‍ഡ കൊലപ്പെടുത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നെന്ന് ഡെല്‍ഹി പോലീസ്. ഇരുവരും തമ്മിലുണ്ടായിരുന്നത് വര്‍ഷങ്ങളായുള്ള ബന്ധം. എന്നാല്‍ നിഖിലിനെ വിവാഹം കഴിക്കാന്‍ മാത്രം ഷൈല്‍സ തയ്യാറായില്ല. ഇതാണ് നിഖിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും ഡെല്‍ഹി പോലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്;
കഴിഞ്ഞദിവസം സൈനിക ആശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ ഷൈല്‍സ ചികിത്സ തേടാതെ മേജര്‍ നിഖിലിന്റെ കാറില്‍ കയറി പോവുകയായിരുന്നു. യാത്രയ്ക്കിടെ വിവാഹക്കാര്യം നിഖില്‍ വീണ്ടും ഉന്നയിച്ചു. എന്നാല്‍ ഷൈല്‍സ പറ്റില്ലെന്ന് തറപ്പിച്ചുപറഞ്ഞു. ഇതോടെ ദേഷ്യം പൂണ്ട നിഖില്‍ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഷൈല്‍സയുടെ കഴുത്തറുക്കുകയും കാറില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശരീരത്തിന് മുകളിലൂടെ കാര്‍ കയറ്റി എന്നുമാണ് പോലീസ് പറയുന്നത്.
2015 ല്‍ നാഗാലാന്‍ഡില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. ഷൈല്‍സ ഡല്‍ഹിയിലേക്ക് മാറിയപ്പോഴും ഈ ബന്ധം തുടര്‍ന്നു. ഇരുവരും തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിരുന്നു. നിഖില്‍ യുവതിയെ അങ്ങോട്ട് വിളിക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ ഇരുവരും വീഡിയോ കോള്‍ ചെയ്യുന്നത് ഷൈല്‍സയുടെ ഭര്‍ത്താവ് കേണല്‍ അമിത് ദ്വിവേദി കാണാനിടയാകുകയും മേലില്‍ ഭാര്യയുമായി അടുപ്പം പുലര്‍ത്തരുതെന്നും തന്റെ വീട്ടിലേക്ക് വരരുതെന്നും നിഖിലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ മുന്നറിയിപ്പ് വകവയ്ക്കാതെ ഇരുവരും ബന്ധം തുടരുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് യുവതിയെ ഡെല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്തെ ബ്രാര്‍ ചത്വരത്തില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Army Major Wanted To Marry Officer's Wife, Killed When She Refused: Cops, New Delhi, News, Crime, Criminal Case, Police, Murder, Accidental Death, National.

Powered by Info News For You

Comments
Post a Comment