ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണ; സമ്മതമെങ്കില്‍ ദിലീപിന് അമ്മയിലേക്ക് തിരിച്ചുവരാം

കൊച്ചി: (www.kvartha.com 24.06.2018) നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായതോടെ അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ട ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ ധാരണ. സമ്മതമെങ്കില്‍ ദിലീപിന് അമ്മയിലേക്ക് തിരിച്ചുവരാമെന്നാണ് തീരുമാനം. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു.

എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിവരം ദിലീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.

ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞ് പകരം മോഹന്‍ലാല്‍ പ്രസിഡന്റാകുകയും മമ്മൂട്ടിക്കം പകരം ഇടവേള ബാബു ജനറല്‍ സെക്രട്ടറിയാകുകയും ചെയ്ത ശേഷമുള്ള ആദ്യ യോഗത്തില്‍ അംഗങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു. യുവതാരങ്ങള്‍ പലരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസി സംഘടനയില്‍ അംഗങ്ങളായ വനിതാ താരങ്ങളും ഇന്നത്തെ യോഗത്തിന് എത്തിയില്ല. ഇതിനാല്‍ ദിലീപിന് അനുകൂലമായ തീരുമാനമെടുക്കുന്നതിന് ജനറല്‍ബോഡി യോഗത്തിന് ഏറെ വിഷമിക്കേണ്ടിവന്നില്ല.


യോഗത്തില്‍ നടി ഊര്‍മിള ഉണ്ണിയാണ് ദിലീപ് വിഷയം അവതരിപ്പിച്ചത്. അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. തുടര്‍ന്നാണ് യോഗത്തില്‍ ദിലീപിനെ തിരികെ കൊണ്ടുവരണമെന്ന ധാരണ രൂപപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Amma, Entertainment, Dileep, Amma, New Meating, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?