സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടല്‍; സ്ത്രീകള്‍ അടങ്ങുന്ന സംഘം കോഴിക്കോട്ട് സജീവം
കോഴിക്കോട്: (www.kvartha.com 25.06.2018) സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം കോഴിക്കോട്ട് സജീവം. ഇരയാകുന്നവര്‍ മാനഹാനി ഭയന്നു വിവരം പുറത്തു പറയാത്തത് തട്ടിപ്പുകാര്‍ക്കു സഹായമാകുന്നു.
ഫോണിലൂടെയാണ് സംഘം ഇടപാടുകള്‍ നടത്തുന്നത്. ഇടപാടുകാരോട് ആദ്യം ഒരു നിശ്ചിത സ്ഥലത്തെത്താന്‍ സംഘം ആവശ്യപ്പെടും. അടുത്തപണി അവരെ പിന്തുടരുന്നതാണ്. ആളൊഴിഞ്ഞ സ്ഥലമെത്തിയാല്‍ അവിടെ വച്ച് ഇടപാടുറപ്പിക്കും. ഒരു മണിക്കൂറിന് എണ്ണായിരം രൂപയാണു കണക്ക്. ശാരീരികബന്ധത്തിനു ശേഷം ഇടപാടുകാരനെ അപ്പോള്‍ തന്നെ പറഞ്ഞുവിടും. അതിനു ശേഷമാണ് തട്ടിപ്പ് തുടങ്ങുക.
ഒരിക്കല്‍ ഇവരുടെ വലയില്‍ വീണാല്‍ പിന്നെ രക്ഷയില്ല. വീണ്ടും വിളിച്ച് പറയുന്ന സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടും, മാത്രമല്ല പണം നല്‍കാനും പറയും. ഇടപാടുകാരന്റെ സാമ്പത്തിക നിലയനുസരിച്ചായിരിക്കും വിലപേശല്‍. 75,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ആവശ്യപ്പെടുക. പണം നല്‍കാന്‍ തയാറാകാത്തവരുടെ വാട്‌സാപ്പ് നമ്പറിലേക്ക്, മുന്‍പു രഹസ്യമായെടുത്ത അവരുടെ ലൈംഗിക ദൃശ്യങ്ങളയയ്ക്കും. തുടര്‍ന്ന് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നായിരിക്കും ഭീഷണി. തട്ടിപ്പിന് ഇരയായവരില്‍ അധ്യാപകരും അഭിഭാഷകരും കച്ചവടക്കാരുമെല്ലാം ഉണ്ട്.
അതിനിടെ പല പോലീസ് ഉദ്യോഗസ്ഥരും ഇത്തരം കേസുകള്‍ക്കു നേരെ കണ്ണടയ്ക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ അമ്പതോളം പേരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Keywords: Blackmailing Case increase in Kozhikode, Kozhikode, Blackmailing, Crime, Criminal Case, Police, Complaint, Allegation, Phone call, Social Network, News, Kerala.
Powered by Info News For You

Comments
Post a Comment