മാലിന്യക്കൂമ്പാരം നീക്കണമെന്നാവശ്യപ്പെട്ട് മാര്‍ക്കറ്റില്‍ കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം

കൊച്ചി: (www.kvartha.com 12.06.2018) മാലിന്യക്കൂമ്പാരം നീക്കണമെന്നാവശ്യപ്പെട്ട് മാര്‍ക്കറ്റില്‍ കുത്തിയിരുന്ന് സബ് ജഡ്ജിയുടെ പ്രതിഷേധം. എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കണമെന്നാവശ്യപ്പെട്ടാണ് സബ് ജഡ്ജിയുടെ വ്യത്യസ്ത പ്രതിഷേധം.


ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കൂടിയായ എ എം ബഷീറാണ് മാലിന്യകൂമ്പാരത്തിന് അരികെ ഇരുന്ന് പ്രതിഷേധിക്കുന്നത്. നാട്ടുകാര്‍ പല തവണ പരാതിയുമായി കോര്‍പ്പറേഷനെ സമീപിച്ചിട്ടും മാലിന്യം നീക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു. ഈ സാഹചര്യത്തില്‍ നീക്കുന്നതുവരെ കുത്തിയിരിക്കാനാണ് തീരുമാനം.

ഒരു ദിവസം പത്ത് ലോഡ് മാലിന്യം ഇവിടെ നിന്ന് എടുത്തെങ്കില്‍ മാത്രമെ നാട്ടുകാരുടെ പരാതിക്ക് നേരിയ ആശ്വാസം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Kochi, News, Judge, Ernakulam, protest against waste dumping by Sub judge 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?