കടല്‍മുരിങ്ങ, കല്ലുമ്മക്കായ കൃഷിയില്‍ സ്ത്രീകൂട്ടായ്മയ്ക്ക് നൂറുമേനി വിളവെടുപ്പ്
കൊച്ചി:(www.kvartha.com 02/06/2018) സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കടല്‍മുരിങ്ങ (ഓയിസ്റ്റര്‍), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ മൂത്തകുന്നത്ത് വിവിധ കര്‍ഷക സംഘങ്ങളിലായി 40ഓളം സ്ത്രീകളാണ് കടല്‍മുരിങ്ങയും കല്ലുമ്മക്കായയുംകൃഷിചെയ്ത് മികവ്തെളിയിച്ചത്. കഴിഞ്ഞ നവംബറില്‍ തുടങ്ങിയകൃഷി ഏഴ് മാസത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തിയത്. അഞ്ച് മീറ്റര്‍വീതം നീളവും വീതിയുമുള്ള മുളകൊണ്ട് നിര്‍മ്മിച്ച 13 കൃഷിയിടങ്ങളിലാണ് കടല്‍മുരിങ്ങ (ഓയിസ്റ്റര്‍) കൃഷിയിറക്കിയത്. ഓരോയൂണിറ്റിലും 250ഓളം കയറുകളിലായി നടത്തിയകൃഷിയില്‍ ഒന്നര ടണ്‍വരെ കടല്‍മുരിങ്ങയാണ് ഓരോയൂണിറ്റില്‍ നിന്നും ലഭിച്ചത്. 13 യൂണിറ്റുകളില്‍ നിന്നായിമൊത്തം 20ഓളം ടണ്‍.
അഞ്ച് മീറ്റര്‍ വീതം നീളവും വീതിയുമുള്ള മൂന്ന് കൃഷിയിടങ്ങളിലാണ് കല്ലുമ്മക്കായ വിത്ത് കൃഷിയിറക്കിയത്. ഓരോ യൂണിറ്റിലും 100 വീതം കയറുകളിലാണ് കല്ലുമ്മക്കായ വിത്തുകള്‍ നിക്ഷേപിച്ചിരുന്നത്. ഓരോയൂണിറ്റില്‍ നിന്നും ഒന്നേക്കാല്‍ ടണ്‍ വീതം കല്ലുമ്മക്കായയാണ് വിളവെടുത്തത്. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കര്‍ഷക സംഘങ്ങള്‍ കൃഷിയിറക്കിയത്. സിഎംഎഫ്ആര്‍ഐയിലെ മൊളസ്‌കന്‍ ഫിഷറീസ് ഡിവിഷനാണ്കൃഷിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നത്. വിളവെടുപ്പിന് ശേഷംസിഎംഎഫ്ആര്‍ഐ തന്നെ വികസിപ്പിച്ച ശാസത്രീയ ശുദ്ധീകരണ പ്രക്രിയക്ക് ശേഷമാണ്വില്‍പന നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Agriculture, CMFRI,
Kallumakkaya farming

Powered by Info News For You

Comments
Post a Comment