കായികാധ്യാപകന്റെ മകനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ടോയ്‌ലെറ്റില്‍ മരിച്ച നിലയില്‍
കുശാല്‍നഗര്‍: (www.kvartha.com 25.06.2018) കായികാധ്യാപകന്റെ മകനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ടോയ്‌ലെറ്റില്‍ മരിച്ച നിലയില്‍. കര്‍ണാടക കുടക് ജില്ലയിലെ സൈനിക സ്‌കൂളിലെ ശൗചായത്തിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് വിദ്യാര്‍ത്ഥിയെ അബോധാവസ്ഥയില്‍ സ്‌കൂള്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിദ്യാര്‍ത്ഥി മരിക്കുന്നതിനു മുമ്പായി മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ പീഡിപ്പിച്ചിരുന്നതായി സ്‌കൂള്‍ അധികാരികള്‍ക്ക് കായികാധ്യാപകന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ പരാതി അവഗണിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ സ്‌കൂളിലെ അധ്യാപകര്‍ അച്ചടക്കലംഘനത്തിന് കുട്ടിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതേ ദിവസം വൈകുന്നേരമാണ് കുട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോലീസിനെ അറയിക്കാതെയാണ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചത് എന്ന ആരോപണം ഉണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പൂര്‍ണമായി സഹകരിക്കും എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ വഡോദരയിലും ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ തന്നെ പത്താ ക്ലാസുകാരനായ വിദ്യാര്‍ത്ഥിയായിരുന്നു കൊലപാതകം നടത്തിയത്. സ്‌കൂളിനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പത്താം ക്ലാസുകാരന്‍ ഒമ്പതാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, News, Student, Death, Murder, Toilet, school, Crime, Class 9 boy found dead in school toilet at Kushalnagar, family calls it murder.

Powered by Info News For You

Comments
Post a Comment