ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുമായി യുവാവ് മുങ്ങി
ന്യൂഡല്‍ഹി:(www.kasargodvartha.com 19/06/2018) ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് പത്ത് ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന കൊണ്ടുപോയി മുങ്ങി. ഗുരുഗ്രാമില്‍ ശനിയാഴ്ചയാണ് സംഭവം.
ബൈക്ക് വില്‍ക്കാനുണ്ടെന്ന് കാണിച്ച് അജയ് സിംഗ് എന്ന യുവാവ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് രാഹുല്‍ എന്നയാള്‍ അജയിയെ വിളിക്കുകയായിരുന്നു.പിന്നീട് ബൈക്ക് കാണുന്നതിനായി രാഹുല്‍ ഗുരുഗ്രാമില്‍ എത്തുകയും എഴ് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചതിന് ശേഷം 7,000 രൂപ അഡ്വാന്‍സ് നല്‍കി ഓടിച്ചു നോക്കുകയായിരുന്നു. ഓടിച്ചു പോയ ബൈക്ക് മിനിട്ടുകള്‍ക്ക് ശേഷം മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ കട്ട് ചെയ്യുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. ഇരുവരും വാട്‌സാപ്പിലൂടെയാണ് പരിചയപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്വദേശം ആഗ്രയിലാണെന്നും മാര്‍ബിള്‍ കയറ്റുമതി ചെയ്യുന്നതിന്റെ ബിസിനസ് ആണെന്നുമാണ് രാഹുല്‍ സ്വയം പരിചയപ്പെടുത്തിയത്. അയാളുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും അജയ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Theft, Police, Complaint,Harley Davidson bike theft

Powered by Info News For You

Comments
Post a Comment