ഡബ്ല്യു സി സിയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ല; മഞ്ജു വാര്യരും സംഘടനയ്ക്ക് ഒപ്പമാണ്, സ്ഥലത്തില്ലാത്തതിനാലും വ്യക്തിപരമായ കാരണങ്ങളാലുമാണ് വിഷയത്തില്‍ അഭിപ്രായം പറയാത്തതെന്നും സജിതാ മഠത്തില്‍
കൊച്ചി: (www.kvartha.com 30.06.2018) ഡബ്ല്യു.സി.സിയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് നടിയും ഡബ്ലു.സി.സി പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍. സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യു.സി.സി. അക്കാര്യത്തില്‍ ഇനിയൊരു പിന്നോട്ടുപോക്ക് ഉണ്ടാകില്ലെന്നും സജിത വ്യക്തമാക്കി.
മഞ്ജു വാര്യര്‍ക്ക് സംഘടനയോട് അഭിപ്രായ വ്യത്യാസം ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആ വാര്‍ത്ത തികച്ചും അസംബന്ധമാണ്. മഞ്ജുവും സംഘടനയ്ക്ക് ഒപ്പമാണ്. എന്നാല്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് വിഷയത്തില്‍ അഭിപ്രായം പറയാത്തത്. മാത്രമല്ല, മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിഷയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാത്തതെന്നും സജിത അറിയിച്ചു. ഇനി മലയാള സിനിമയിലും 'മീ ടൂ' ക്യാമ്പെയ്ന്‍ വരുമെന്നും സജിത അഭിപ്രായപ്പെട്ടു.
കൂടുതല്‍ സ്ത്രീകള്‍ മൗനം വെടിഞ്ഞ് പുറത്തുവരും. പുതിയ പെണ്‍കുട്ടികള്‍ എല്ലാവരും കാര്യങ്ങള്‍ എല്ലാം തുറന്ന് പറയുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. അങ്ങനെ അവര്‍ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നു. അതുപറഞ്ഞ് പെണ്‍കുട്ടികളെ പേടിപ്പിക്കുകയാണ്.
എന്നാല്‍, എല്ലാ കാലത്തും അത് നടക്കില്ല. ഇപ്പോള്‍ മൂന്ന് പേര്‍ പുറത്തേക്ക് വന്നത് പോലെ മറ്റ് മൂന്ന് പേര്‍ സംഘടനയ്ക്കകത്ത് പോരാടുന്നത് പോലെ ഇനിയും കുറേപേര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

Keywords: Sajitha Madathil about WCC, Kochi, News, Trending, Cinema, Controversy, Entertainment, Kerala.
Powered by Info News For You

Comments
Post a Comment