ജോസ് കെ മാണിക്കെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളി; പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: (www.kvartha.com 12.06.2018) യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ പത്രികക്കെതിരെ എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളി. കെ സുരേഷ് കുറുപ്പ് എംഎല്‍എ നല്‍കിയ പരാതി തള്ളിക്കൊണ്ട് പത്രിക വരണാധികാരി സ്വീകരിച്ചു. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്.

നിലവില്‍ കോട്ടയത്തുനിന്നും ലോക്സഭാംഗമായ ജോസ് കെ മാണി രാജ്യസഭാംഗമാകാന്‍ നിയമപരമായി അര്‍ഹനല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നല്‍കിയ പത്രികയില്‍ താന്‍ നിലവില്‍ ലോകസഭാംഗമാണെന്ന കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിലോ സംസ്ഥാന സര്‍ക്കാരിലോ ലാഭകരമായ പദവികള്‍ വഹിക്കുന്നവര്‍ പാര്‍ലമെന്റ് അംഗങ്ങളാകാന്‍ യോഗ്യരല്ലെന്നാണ് ഭരണഘടന പറയുന്നത്. 1959ലെ പ്രിവന്‍ഷന്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍ ആക്ട് പാര്‍ലമെന്റ് അംഗത്വത്തെ ലാഭകരമായ പദവികളില്‍ നിന്ന് ഒഴിവാക്കിയിട്ടുമില്ല. ഇതിനാല്‍ത്തന്നെ നിലവില്‍ ലോക്സഭാംഗമായ ജോസ് കെ മാണിക്ക് രാജ്യസഭാംഗമാകാന്‍ നിയമപരമായി അര്‍ഹതയില്ലെന്നും പരാതിയില്‍ സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടുന്നു.



ഒരു വര്‍ഷത്തിനകം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പും ഉണ്ടാകില്ല. ഫലത്തില്‍ ഒരു വര്‍ഷത്തോളം കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ജനപ്രതിനിധി ഇല്ലാത്ത സാഹചര്യമാണുണ്ടാകുക. അഞ്ച് വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഈ നടപടി ജനങ്ങളോടുള്ള വഞ്ചനയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ഇടതു സ്ഥാനാര്‍ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ പത്രികകളും വരണാധികാരി സ്വീകരിച്ചു.

Keywords: Kerala, Election, Rajya Sabha Election, Jose K Mani, Kerala Congress, Congress, UDF, LDF, Binoy Viswam, CPM, Politics, Nomination accepted from Jose K Mani



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?