ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തെ റിവ്യു പെനാള്‍ട്ടിയും ഗോള്‍ലൈന്‍ ടെക്‌നോളജിയിലൂടെയുള്ള ഗോളും; ചരിത്രത്തിലിടംപിടിച്ച് ഫ്രാന്‍സ് ഓസ്‌ട്രേലിയ മത്സരം; 'വാറിന്റെ' സഹായത്തില്‍ ഫ്രാന്‍സിന് 'ടെക്‌നോളജിക്കല്‍' ജയം

മോസ്‌കോ: (www.kvartha.com 16.06.2018) ലോകകപ്പ് ചരിത്രത്തിലാദ്യമായി റിവ്യു പെനാള്‍ട്ടിയും ഗോള്‍ലൈന്‍ ടെക്‌നോളജിയും ഉപയോഗിച്ച ഫ്രാന്‍സ്-ഓസ്‌ട്രേലിയ മത്സരം ചരിത്രപുസ്തകത്തില്‍. ആദ്യമായാണ് ലോകകപ്പില്‍ വാര്‍(വീഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം ഉപയോഗിക്കുന്നത്. 58-ാം മിനിറ്റില്‍ ഗ്രീസ്മാനെ ഓസീസ് ഡിഫന്‍ഡര്‍ ജോഷ്യവ റിഡ്‌സണ്‍ വീഴ്ത്തിയെങ്കിലും റഫറി ആന്‍ഡ്രേസ് കുഞ്ഞ പെനാള്‍റ്റി അനവദിച്ചില്ല. എന്നാല്‍ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ അറിയിപ്പില്‍ കുഞ്ഞ പിന്നീട് പെനാള്‍ട്ടി അനുവദിച്ചു. ഗ്രീസ്മാന്‍ പെനാള്‍ട്ടി ഗോളാക്കി മാറ്റുകയും ചെയ്തു.

പിന്നീട് 62-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ ജെഡിനികിലൂടെ സമനില പിടിച്ചു. ജയത്തിനായി പൊരുതിയ ഫ്രാന്‍സിന് വേണ്ടി 62-ാം മിനിറ്റില്‍ പോഗ്ബ തൊടുത്ത ഷോട്ട് ഗോള്‍ വര കടന്ന ശേഷം ഗോള്‍കീപ്പര്‍ കൈയ്യിലൊതുക്കി. എന്നാല്‍ ഗോള്‍ ലൈന്‍ ടെക്‌നോളജിയിലൂടെ റഫറി ഗോളനുവദിക്കുകയായിരുന്നു. മത്സരത്തില്‍ ഫ്രാന്‍സ് 2-1ന് വിജയിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Russia, News, Football, Fifa, World Cup, Trending, France, Technology, VAR, VAR used for the first time at a World Cup helps France grab win


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?