ബ്രസീലിന് ആറാം കിരീടം; അര്‍ജന്റീന സെമി പോലും കാണില്ല; അവസാന നാലിലെത്തുന്ന ടീമുകള്‍ ഇവ
ന്യൂയോര്‍ക്ക്: (www.kvartha.com 12.06.2018) 21 ാം ഫുട്‌ബോള്‍ ലോകകപ്പിന് തിരശ്ശീല വീഴുമ്പോള്‍ ബ്രസീലിന് ആറാം കിരീടം സ്വന്തമാകുമെന്ന് പ്രവചനം. ലോകകപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെയാണ് പ്രവചനം നടന്നിരിക്കുന്നത്. അര്‍ജന്റീന സെമി പോലും കാണില്ലെന്നും പ്രവചിക്കുന്നുണ്ട്. പ്രമുഖ ആഗോള നിക്ഷേപക ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെതടക്കം നാലു പ്രമുഖ പ്രവചനങ്ങളിലാണ് ബ്രസീല്‍ ഇത്തവണ കപ്പടിക്കുന്നത്.
ടീമുകളുടെയും താരങ്ങളുടെയും പ്രകടനം, സമീപകാല മത്സരഫലങ്ങള്‍, സാധ്യതകള്‍ ഇവയെ ആസ്പദമാക്കിയുള്ള കണക്കുകൂട്ടലിലാണ് ട്രോഫി ഇത്തവണ മഞ്ഞപ്പട കൊണ്ടു പോകുമെന്ന് പറയുന്നത്. പ്രവചനങ്ങള്‍ക്കായി നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചാണ് ഗോള്‍ഡ്മാന്‍ സാക്‌സ് വിജയിയെ കണ്ടെത്തിയത്.
ബ്രസീല്‍ കഴിഞ്ഞാല്‍ ജര്‍മനിയാണ് ജേതാക്കളാകാന്‍ സാധ്യതയുള്ള രണ്ടാം ടീം. ആറാം തവണയും ബ്രസീല്‍ കപ്പുയര്‍ത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോല്‍ക്കുമെന്നും സ്‌പെയിന്‍, അര്‍ജന്റീന ടീമുകളുടെ മുന്നേറ്റം ക്വാര്‍ട്ടര്‍വരെ മാത്രമെന്നും ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നു.
ബ്രസീല്‍ - ഫ്രാന്‍സ് സെമിഫൈനലാകും സംഭവിക്കുക. ജര്‍മനിയാണ് ബ്രസീലിന്റെ ഫൈനലില്‍ എതിരാളികളായെത്തുക. ഡെന്‍മാര്‍ക്കിലെ ഡാന്‍സ്‌കെ ബാങ്ക് പുറത്തുവിട്ട പ്രവചനത്തിലും നെയ്മറും സംഘവും തന്നെയാണ് ഫേവറിറ്റുകള്‍. എന്നാല്‍ ജര്‍മന്‍ ബാങ്ക് കൊമേഴ്‌സ് ബാങ്ക്, സ്വിസ് ബാങ്കായ യു ബി എസ് എന്നിവരുടെ പ്രവചനം ജര്‍മനി കപ്പ് നിലനിര്‍ത്തുമെന്നാണ്. ഇന്‍സ്ബ്രുക് സര്‍വകലാശാല നടത്തിയ പഠനത്തില്‍ റഷ്യന്‍ ലോകകപ്പില്‍ വരാനിരിക്കുന്നത് ജര്‍മനി - ബ്രസീല്‍ ഫൈനലാണ്.

Keywords: Brazil, Fifa, World Cup, Football, Sports, New York, Argentina, Winner, Predict, World Cup 2018: Goldman Sachs predicts Brazil will get revenge against Germany
Powered by Info News For You

Comments
Post a Comment