നിപാ വൈറസ്; രണ്ടാംഘട്ടം പ്രതീക്ഷിച്ചിരുന്നത്, ആയിരത്തോളം പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി ശൈലജ

കോഴിക്കോട്: (www.kvartha.com 01.06.2018) നിപ വൈറസിന്റെ രണ്ടാംഘട്ടം പ്രതീക്ഷിച്ചിരുന്നതാണെന്നും ആയിരത്തോളം പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി കെ കെ ശൈലജ. നിപയ്‌ക്കെതിരെയുള്ള ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്‌ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധസംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മരുന്ന് ഓസ്‌ട്രേലിയയില്‍നിന്ന് വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. ഓസ്‌ട്രേലിയയില്‍നിന്നു വൈറസിനെ പ്രതിരോധിക്കാനുള്ള 50 ഡോസ് മരുന്നാണ് വെള്ളിയാഴ്ച എത്തുന്നത്. ഒരാള്‍ക്ക് മൂന്നു ഡോസ് മരുന്നു മതിയാകും.

Nipah toll in Kerala now 16, Health Minister warns of new outbreak, Kozhikode, News, Health, Health & Fitness, Health Minister, Trending, Australia, Doctor, Treatment, Kerala

നിപാ ബാധയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന്റെ അകനാടുകള്‍ അടക്കം അതീവ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിലാണു മന്ത്രിയുടെ നിര്‍ദേശം. മുന്‍കരുതലായി കോഴിക്കോട് ജില്ലാ കോടതി അടച്ചിടാന്‍ കലക്ടര്‍ അനുമതി തേടി. മരിച്ച രണ്ടു പേര്‍ ചികിത്സ തേടിയ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. ജപ്പാനില്‍ നിന്ന് പുതിയ മരുന്നെത്തിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. നിപ വൈറസ് കണ്ടെത്തി 11 ദിവസത്തിനുള്ളില്‍ ഇതുവരെ 17 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Keywords: Nipah toll in Kerala now 16, Health Minister warns of new outbreak, Kozhikode, News, Health, Health & Fitness, Health Minister, Trending, Australia, Doctor, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?