ഷാനിമോള്‍ ഉസ്മാന്‍ രാജ്യസഭാ സീറ്റിനു തൊട്ടരികില്‍

തിരുവനന്തപുരം: (www.kartha.com 03.06.2018) കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിനു വിജയിക്കാവുന്ന ഒരെണ്ണത്തില്‍ മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ മല്‍സരിപ്പിക്കാന്‍ സാധ്യതയേറി. കെപിസിസി പ്രസിഡന്റ് എം എം ഹസനാണ് മുഖ്യമായി പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. മുസ്്ലിം സമുദായത്തില്‍ നിന്നുള്ളയാള്‍ക്ക് രാജ്യസഭാ സീറ്റ് എന്ന് തത്വത്തില്‍ ധാരണയായതാണ് സൂചന. ഹസനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ ഒന്നുകില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം അല്ലെങ്കില്‍ രാജ്യസഭാംഗത്വം നല്‍കിയേക്കും. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പി പി തങ്കച്ചനെ മാറ്റും.

 മഹിളാ കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിക്കുകയും പിന്നീട് എഐസിസി സെക്രട്ടറിയാവുകയും ചെയ്ത ഷാനിമോള്‍ ഉസ്മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആലപ്പുഴ നഗരസഭാ അധ്യക്ഷയായതൊഴിച്ചാല്‍ പാര്‍ലമെന്ററി പദവികളൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.

 Kerala, News, Thiruvananthapuram, Politics, Congress, Rajya Sabha, Shanimol osman, Shani mol osman is the front runner for rc seat.

 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് സീറ്റ് അവര്‍ക്ക്് നല്‍കിയെങ്കിലും ഇടതുമുന്നണിയുടെ ഉറച്ച സീറ്റായതിനാല്‍ അവരത് സ്വീകരിച്ചില്ല. പിന്നീടാണ് അവരെ എഐസിസി സെക്രട്ടറിയാക്കിയത്. മുസ്്ലിം വനിതാ നേതാവ് എന്ന പരിഗണന അവര്‍ക്ക് ലഭിച്ചേക്കും. എല്‍ഡിഎഫിന് നിയമസഭയില്‍ എട്ട് വനിതാ അംഗങ്ങളുണ്ട്. യുഡിഎഫിന് ആരുമില്ല. എല്‍ഡിഎഫിന് കേരളത്തില്‍ നിന്നു ലോക്സഭയില്‍ പി കെ ശ്രീമതിയുണ്ട്. മുമ്പ് ടി എന്‍ സീമ രാജ്യസഭയില്‍ ഉണ്ടായിരുന്നു. യുഡിഎഫിന് രണ്ടു സഭകളിലും ആരുമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയില്‍ ഇതെല്ലാമുണ്ട് എന്നാണ് വിവരം.

രാജ്യസഭാ കാലാവധി അവസാനിക്കുന്ന പി ജെ കുര്യന് വീണ്ടും സീറ്റ് നല്‍കുന്നതിനേച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസിലെ യുവനിര പരസ്യവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത് ദേശീയ നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുര്യന് വീണ്ടുമൊരു അവസരം ലഭിക്കാനിടയില്ല. യുവജനങ്ങള്‍ക്ക് അവസരം നല്‍കണം എന്നാണ് ശക്തമായി ഉയരുന്ന ആവശ്യം. അത് കണക്കിലെടുക്കുകയാണെങ്കില്‍ ഹസന് സീറ്റ് കിട്ടില്ല. പക്ഷേ, അദ്ദേഹത്തെ പൂര്‍ണമായും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നേതൃത്വം തയ്യാറാകില്ല എന്നാണ് വിവരം. അതുകൊണ്ടാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ജൂലൈ 1നു കാലാവധി അവസാനിക്കുന്ന കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കേരള കോണ്‍ഗ്രസ് മാണിയുടെ ജോയി ഏബ്രഹാം, കോണ്‍ഗ്രസിന്റെ പി ജെ കുര്യന്‍, സിപിഎമ്മിന്റെ സി പി നാരായണന്‍ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. നിയമസയിലെ ഇപ്പോഴത്തെ കക്ഷി നിലപ്രകാരം എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാം. എല്‍ഡിഎഫിന്റെ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാന്‍ തീരുമാനമായി. സിപിഎമ്മില്‍ നിന്ന് ചെറിയാന്‍ ഫിലിപ്പ്്, സിപിഐയില്‍ നിന്ന് ബിനോയ് വിശ്വം എന്നിവരാണ് പരിഗണനയില്‍ എന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Politics, Congress, Rajya Sabha, Shanimol osman, Shani mol osman is the front runner for rc seat. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?