ലോകകപ്പിന്റെ രണ്ടാംമത്സരത്തിന് പോവുകയായിരുന്ന സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം; അപകടം പക്ഷി വന്നിടിച്ചതിനെ തുടര്‍ന്ന്
റോസ്‌തോവ് ഓണ്‍ ഡോണ്‍ (റഷ്യ): (www.kvartha.com 19.06.2018) ലോകകപ്പിന്റെ രണ്ടാംമത്സരത്തിന് പോവുകയായിരുന്ന സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം. വിമാനത്തിലെ എഞ്ചിന് തീപിടിച്ച സാഹചര്യത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഭയപ്പെടാനില്ലെന്നും താരങ്ങളെല്ലാം സുരക്ഷിതരാണെന്നും സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.
ഫിഫ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിന് തീപിടിച്ചത്. അതേസമയം, തീപിടുത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചത് കൊണ്ടുള്ള പിഴവാണെന്നുമായിരുന്നു വിമാനക്കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.
ബുധനാഴ്ച ഉറുഗ്വായ്‌ക്കെതിരെയാണ് സൗദിയുടെ രണ്ടാം മത്സരം. എഞ്ചിന് തീപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവ ആധികാരികമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Plane carrying Saudi Arabia's World Cup team catches fire in mid-air – video, Football Player, Saudi Arabia, Flight, Burnt, World Cup, Social Network, Video, World.
Powered by Info News For You

Comments
Post a Comment