എം.എസ്.എഫ് അജാനൂര്‍ പഞ്ചായത്ത്: സ്‌കൂള്‍ കിറ്റ് വിതരണം നടത്തി
അജാനൂര്‍ (www.evisionnews.co): എം.എസ്.എഫ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സ്വാന്തനം പദ്ധതിയായ സഹായ'18ന്റെ ഭാഗമായി നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ പത്ത് സ്‌കൂളുകളിലായി അന്‍പതോളം സ്‌കൂള്‍ കിറ്റുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത്തല ഉദ്ഘാടനം മുക്കൂട് ഗവ: എല്‍.പി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ എം.എസ്.എഫ് കമ്മിറ്റി പ്രസിഡണ്ട് എം.സി മുര്‍ഷിദ് പി.ടി.എ പ്രസിഡണ്ട് മൂസക്ക് കിറ്റുകള്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി സി.എം ഹാരിസ്, വാര്‍ഡ് ലീഗ് സെക്രട്ടറി കമാല്‍ മുക്കൂട്, അധ്യാപകരായ ഷാജി, പ്രീത, ജിഷ, സനിത, എം.എസ്.എഫ് പ്രവര്‍ത്തകരായ അനസ്, റാഫി, റഫീസ്, മുഹമ്മദ്, ഹെഡ്മിസ്ട്രസ് ശൈമ പുഷ്പന്‍ സംബന്ധിച്ചു. മറ്റു സ്‌കൂളുകളില്‍ നടന്ന ചടങ്ങില്‍ സി.എച്ച് ഹംസ, ഇംതിയാസ് മാണിക്കോത്ത്, അനസ് തെക്കേപ്പുറം, സി.കെ ജാബിദ്, റിസ്‌വാന്‍ മുട്ടുന്തല, ശമ്മാസ് പാലായി, സമീര്‍, ശിബിലി, ഹൈദര്‍, സജ്ജാദ് കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.
Powered by Info News For You
Comments
Post a Comment