ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ ദിവസപൂജയ്ക്ക് എസ് ഐ; കല്യാണം വിളിക്കാനും പോലീസുകാര്‍, എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ചതിനു പിന്നാലെ കൂടുതല്‍ സംഭവങ്ങള്‍ പുറത്ത്

തിരുവനന്തപുരം: (www.kvartha.com 17.06.2018) ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ ദിവസപൂജയ്ക്ക് എസ് ഐ. കല്യാണം വിളിക്കാനും മറ്റ് എന്ത് ആവശ്യങ്ങള്‍ക്കും പോലീസുകാര്‍. എഡിജിപിയുടെ മകള്‍ പോലീസുകാരനെ മര്‍ദിച്ചതിനു പിന്നാലെ ഇത്തരത്തിലുള്ള കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരികയാണ്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ജോലി ചെയ്യേണ്ട എസ്‌ഐ റാങ്കിലുള്ളവരെ ആരെയും ഒപ്പം നിര്‍ത്താന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെ അതെല്ലാം കാറ്റില്‍ പറത്തിയാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങളായി എസ് ഐയെ കൂടെ തന്നെ നിര്‍ത്തുന്നത്. വീട്ടിലെ ദിവസപൂജയും മറ്റുമാണു ഇയാളുടെ പ്രധാന ജോലി.

വിരമിച്ച ചില ഐപിഎസുകാരുടെ വീട്ടുജോലിക്ക് ഇപ്പോഴും നാലഞ്ചുപേരുടെ സൗജന്യ സേവനം വിട്ടുനല്‍കിയിട്ടുണ്ട്. അതിനിടെയാണ് സര്‍വീസിലിരിക്കുന്നവരെ കൊണ്ടും ജോലി ചെയ്യിപ്പിക്കുന്നത്. ഈയിടെ ഒരു മുന്‍ ഉദ്യോഗസ്ഥന്റെ വീട്ടിലെ വിവാഹത്തിനു ക്ഷണക്കത്ത് നല്‍കാന്‍ തൃശൂര്‍ കെഎപി ഒന്നാം ബറ്റാലിയനില്‍നിന്നു നാലുപേരെ വിട്ടുനല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. ഇതോടെ കമന്‍ഡന്റ് ക്ഷുഭിതനാവുകയും ഉദ്യോഗസ്ഥരെ തിരിച്ചയക്കുകയുമായിരുന്നു. സേനയ്ക്കു പുറത്തു ജോലി ചെയ്യുന്നവരും നാലും അഞ്ചും പോലീസുകാരെ ഒപ്പം നിര്‍ത്തിയിട്ടുണ്ട്.

Senior police official in Kerala shunted out after subordinates, Thiruvananthapuram, News, Trending, Police, attack, IPS Officer, Kerala

അതിനിടെ, ക്യാംപ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന എഡിജിപിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആനന്ദ കൃഷ്ണന്റേതാണ് സര്‍ക്കുലര്‍. ഞായറാഴ്ച ഉച്ചയ്ക്കു 12 മണിക്കു മുന്‍പു വിവരം നല്‍കണമെന്നാണു നിര്‍ദേശം. എസ്പി മുതലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Keywords: Senior police official in Kerala shunted out after subordinates, Thiruvananthapuram, News, Trending, Police, attack, IPS Officer, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?