അമ്മ വിവാദം; ദിലീപിന്റെ വാക്കുകള്‍, നിരപരാധിത്വം തെളിയിച്ചിട്ട് മാത്രമേ ഇനിയൊരു തിരിച്ചുവരവുണ്ടാകൂ

കൊച്ചി:(www.kasargodvartha.com 28/06/2018) താരസംഘടനയായ അമ്മയിലുണ്ടായ വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ വിവാദത്തിന് കാരണമായ ദിലീപ് പ്രതികരിക്കുന്നു. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയിലേക്കും തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുപ്പതിയിലായിരുന്നു ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് തീരുമാനം അറിയിച്ചത്. മാധ്യമങ്ങള്‍ വഴിയാണ് താരം വിവാദ വിഷയം അറിയുന്നത് തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം. അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തോട് താരം നന്ദി പറയുകയും ചെയ്തു.

മോഹന്‍ലാല്‍ പ്രസിഡന്റ് ആയി സ്ഥാനമേറ്റ് ആദ്യമായി എടുത്ത തീരുമാനമാണ് ദിലീപിനെ തിരിച്ചെടുക്കല്‍. തീരുമാനത്തില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊച്ചി ഫിലിം ചേംബര്‍ ആസ്ഥാനത്ത് മോഹന്‍ലാലിന്റെ കോലം കത്തിച്ചു. അതിനിടയിലാണ് ദിലീപിന്റെ പ്രതികരണം. തീരുമാനവുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമായിട്ടും അമ്മയുടെ തലപ്പത്തിരിക്കുന്നവര്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതെ സമയം നടിമാരുടെ കൂട്ടരാജിയും സംഘടനയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

News, Kochi, Kerala, Social-Media, Trending,Dileep tells AMMA: Won't return till my innocence is proven


കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിലീപിനെ മാറ്റിയിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയതോടെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അമ്മയില്‍ എടുത്ത നിലപാട് തന്നെയാണ് താരം ഫിയോക്കിലും എടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Social-Media, Trending,Dileep tells AMMA: Won't return till my innocence is proven


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?