അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം
സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: (www.kvartha.com 27.06.2018) അര്‍ജന്റീനയുടെ വിജയാഘോഷത്തിനിടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ദേഹാസ്വാസ്ഥ്യം. ലോകകപ്പ് ഫുട്‌ബോളില്‍ നൈജീരിയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ കഴിഞ്ഞദിവസം അര്‍ജന്റീന വിജയിച്ചതിന് പിന്നാലെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വിദഗ്ദ സംഘം പരിശോധിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
മത്സരം 2-1ന് അര്‍ജന്റീന ജയിച്ചിരുന്നു. നേരത്തെ നടന്ന രണ്ടുമത്സരങ്ങളില്‍ ഒന്നില്‍ സമനിലയും മറ്റൊന്നില്‍ പരാജയവും ഏറ്റുവാങ്ങിയ അര്‍ജന്റീനയ്ക്ക് കഴിഞ്ഞദിവസം ജീവന്മരണ പോരാട്ടമായിരുന്നതിനാല്‍ തന്നെ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ മറഡോണ നല്ല ആത്മസംഘര്‍ഷത്തിലായിരുന്നു.

ക്രൊയേഷ്യ, ഐസ് ലാന്‍ഡ് എന്നിവരോടാണ് നേരത്തെ ഏറ്റുമുട്ടിയത്. കഴിഞ്ഞദിവസം നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് കസേരയില്‍ ഇരുത്തി അദ്ദേഹത്തിന് ചികിത്സ നല്‍കി. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Diego Maradona 'fine' after being seen by doctor during World Cup match, Football, Football Player, World Cup, Hospital, Treatment, Doctor, World, Sports.
Keywords: Diego Maradona 'fine' after being seen by doctor during World Cup match, Football, Football Player, World Cup, Hospital, Treatment, Doctor, World, Sports.
Powered by Info News For You

Comments
Post a Comment