സൗദിയിലും യു എ ഇയിലും ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച

അബുദാബി: (www.kvartha.com 14.06.2018) വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ജൂണ്‍ 15 വെള്ളിയാഴ്ച സൗദിയിലും യു എ ഇയിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കും. വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം അബുദാബിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് മാസപ്പിറവി കണ്ട കാര്യം നിയമകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്.

ഇതുസംബന്ധിച്ച് അയല്‍രാജ്യങ്ങളുമായി ബന്ധപ്പെട്ടതായി യു എ ഇ നിയമകാര്യ മന്ത്രിയും കമ്മിറ്റി ചെയര്‍മാനുമായ സുല്‍ത്വാന്‍ ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു.

അതേസമയം സൗദി അറേബ്യയും വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Gulf, News, Abu Dhabi, Eid, Religion, Celebration, UAE, Saudi Arabia, Eid Al Fitr in the UAE on Friday, June 15

Keywords: Gulf, News, Abu Dhabi, Eid, Religion, Celebration, UAE, Saudi Arabia, Eid Al Fitr in the UAE on Friday, June 15
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?