ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റത്തിന്റെ കാറ്റ്; സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ ചൈനീസ് തായ്‌പേയിയെ തകര്‍ത്തത് മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്ക്; ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഗംഭീര ജയത്തോടെ തുടങ്ങി ഇന്ത്യ

ന്യൂ ഡല്‍ഹി: (www.kvartha.com 02.06.2018) അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിന് മുന്നോടിയായി ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്‍ര്‍ കോണ്ടിനന്റല്‍ കപ്പില്‍ വമ്പന്‍ ജയത്തോടെ ആതിഥേയരുടെ തുടക്കം. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ ചൈനീസ് തായ്‌പേയിയെ നിലംപരിശാക്കിയത്.

14, 34, 62 മിനിട്ടുകളിലായിരുന്നു ഛേത്രി വലകുലുക്കിയത്. 48ാം മിനിറ്റില്‍ ഉദാന്ത സിങ്ങും 78ാം മിനിട്ടില്‍ പ്രണോയ് ഹാല്‍ഡറുമാണ് മറ്റുഗോളുകള്‍ നേടിയത്. കെനിയയ്ക്കെതിരെ ജൂണ്‍ 4-നാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Sports, Football, India, Inter Continental Cup, Sunil Chettri, Hat-trick, Chinese Taipei, Inter Continental Cup; Massive victory for india over chinese taipei

വിവിധ വന്‍കരകളില്‍ നിന്നായി നാല് ടീമുകളാണ് ജൂണ്‍ 10 വരെ നീളുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. കെനിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് ഇന്ത്യയെയും ചൈനീസ് തായ്പേയിയെയും കൂടാതെ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, India, Inter Continental Cup, Sunil Chettri, Hat-trick, Chinese Taipei, Inter Continental Cup; Massive victory for india over chinese taipei


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?