മോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ്; അറസ്റ്റിലായ മലയാളിയുടെ കൊല്ലത്തെ വീട്ടില്‍ പരിശോധന

കൊല്ലം: (www.kvartha.com 09.06.2018) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപോലെ ചാവേര്‍ ആക്രമണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂനെ പോലീസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ അറസ്റ്റിലായ നക്‌സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വില്‍സണിന്റെ (47) വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തി.

കേന്ദ്ര, സംസ്ഥാന ഏജന്‍സികളാണ് നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് പിന്നിലുള്ള റോണയുടെ കുടുംബവീട്ടില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയത്. ഇവിടെ താമസിക്കുന്ന സഹോദരങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം വീട്ടില്‍ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

Letter reveals Maoists planned Rajiv Gandhi-style assassination of Narendra Modi; MHA calls it hollow threat, Kollam, News, Politics, Murder, Crime, Criminal Case, Arrest, Raid, Kerala

കഴിഞ്ഞവര്‍ഷം കൊല്ലത്ത് ഒരു സാംസ്‌കാരിക സംഘടന നടത്തിയ പരിപാടിയിലാണ് റോണ ഏറ്റവും ഒടുവിലായി എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, ഇക്കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന് പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അറിയിച്ചു.

മാവോയിസ്റ്റ് നേതാവ് രൂപേഷിന് കൊല്ലം ജില്ലയില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയ സംഭവത്തില്‍ കുണ്ടറ, ശാസ്താംകോട്ട സ്വദേശികളായ രണ്ടു പേരെ കോയമ്പത്തൂരില്‍ നിന്നുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ച കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ കൊല്ലത്ത് സംയുക്ത യോഗം ചേര്‍ന്നപ്പോഴായിരുന്നു റോണയുടെ പേര് ഉയര്‍ന്നു വന്നത്.

ഇയാള്‍ എപ്പോള്‍ കൊല്ലത്ത് എത്തിയാലും ചോദ്യം ചെയ്യണമെന്ന തീരുമാനമാണ് അന്ന് യോഗത്തിലുണ്ടായത്. എന്നാല്‍ റോണ പിന്നീട് കൊല്ലത്ത് വന്നതായി വിവരമില്ല. അതേസമയം, ഇയാള്‍ക്കെതിരെ കൊല്ലത്തോ കേരളത്തില്‍ മറ്റിടങ്ങളിലോ ഇതുവരെ കേസില്ലെന്നാണ് അറിഞ്ഞത്. ക്രിമിനല്‍ നടപടികളോ രാജ്യദ്രോഹപരമായ കലാപ ആഹ്വാനമോ ഒന്നും റോണ കേരളത്തില്‍ നടത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇയാള്‍ ഇപ്പോള്‍ ഡെല്‍ഹിയിലാണ് താമസം.

കൊല്ലം ഫാത്ത്വിമ മാതാ കോളജില്‍ പ്രീഡിഗ്രി പൂര്‍ത്തായാക്കിയ റോണ വില്‍സണ്‍ ഡെല്‍ഹി ജെ.എന്‍.യുവില്‍ ഉപരി പഠനം പൂര്‍ത്തിയാക്കി അഞ്ച് വിഷയങ്ങളില്‍ ഡോക്ടറേറ്റ് സമ്പാദിച്ചിട്ടുണ്ടെന്ന് നാട്ടിലെ പഴയ കാല സുഹൃത്തുക്കള്‍ പറയുന്നു. ഏകദേശം 15 ഇന്ത്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ള റോണയുടെ പ്രവര്‍ത്തന കേന്ദ്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

സാമൂഹ്യ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉയരാന്‍ സാധ്യതയുള്ള ചില വന്‍ പദ്ധതികളില്‍ ചില ഉത്തരേന്ത്യന്‍ സര്‍ക്കാരുകള്‍ നേരത്തെ ഇദ്ദേഹത്തിന്റെ വിദഗ്‌ദോപദേശം തേടിയിരുന്നതായും അറിയുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ ഒരു വമ്പന്‍ പദ്ധതിക്കെതിരെ ഗോത്ര വര്‍ഗക്കാരെ സംഘടിപ്പിച്ച് റോണ സമര മുഖത്തായിരുന്നുവെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കൊല്ലത്തെ ഒരു സുഹൃത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഭീമ കോറെഗാവ് കലാപവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂനെ സെഷന്‍സ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ നക്‌സലൈറ്റുകള്‍ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞിരിക്കുന്നത്. റോണ വില്‍സന്റെ ഡെല്‍ഹിയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തിലാണ് ഗൂഢാലോചനയുടെ സൂചനയുള്ളത്.

മോഡി രാജ് അവസാനിപ്പിക്കാന്‍ മറ്റൊരു രാജീവ് ഗാന്ധി സംഭവമാണ് ആലോചിക്കുന്നത്. അത് ആത്മഹത്യാപരമാണ്. നമ്മള്‍ പരാജയപ്പെട്ടേക്കാം. എങ്കിലും ഈ നിര്‍ദേശം പാര്‍ട്ടി പോളിറ്റ് ബ്യൂറോയും സെന്‍ട്രല്‍ കമ്മിറ്റിയും ചര്‍ച്ച ചെയ്യണം എന്നായിരുന്നു കത്തിലെ വാചകങ്ങള്‍. എം 4 തോക്കുകളും നാല് ലക്ഷം വെടിയുണ്ടകള്‍ക്കുമായി എട്ടുകോടി രൂപ വേണമെന്നും കത്തില്‍ പറയുന്നണ്ട്. മോഡിയെ റോഡ് ഷോയ്ക്കിടെ അപായപ്പെടുത്താനാണ് പദ്ധതിയെന്നും പൂനെ സര്‍ക്കാര്‍ പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Letter reveals Maoists planned Rajiv Gandhi-style assassination of Narendra Modi; MHA calls it hollow threat, Kollam, News, Politics, Murder, Crime, Criminal Case, Arrest, Raid, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?