യുവതിക്ക് പാര്‍ട്ടി നേതാവിന്റെ ക്രൂരമര്‍ദനം; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

ഹൈദരാബാദ്: (www.kvartha.com 18.06.2018) യുവതിക്ക് പാര്‍ട്ടി നേതാവിന്റെ ക്രൂരമര്‍ദനം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നേതാവിനെതിരെ കേസെടുത്തു. തെലുങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) പരിഷത്ത് മണ്ഡല്‍ പ്രസിഡന്റ് ഇമ്മടി ഗോപിയാണ് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. ഭൂമി തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.

ഖമ്മം ജില്ലയിലെ ഗൗരാരം സ്വദേശിനിയായ രജവ്വയ്ക്കാണ് മര്‍ദനമേറ്റത്. 10 മാസങ്ങള്‍ക്ക് മുമ്പ് യുവതിയും കുടുംബവും നേതാവില്‍ നിന്നും 33 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കാന്‍ ഗോപി തയ്യാറായില്ല. 23 ലക്ഷം രൂപ കൂടി കിട്ടിയാല്‍ മാത്രമെ ഉടമസ്ഥാവകാശം മാറ്റി നല്‍കൂ എന്ന നിലപാടിലായിരുന്നു നേതാവ്.

TRS leader kicks woman in chest over land dispute, Hyderabad, News, Politics, Attack, Family, Hospital, Treatment, Video, National

തുടര്‍ന്ന് രജവ്വയും കുടുംബാംഗങ്ങളും നേതാവിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് വീടിനുമുന്നില്‍ വാക് തര്‍ക്കം നടക്കുകയും ഇതിനിടയില്‍ തന്റെ നേര്‍ക്ക് ചെരുപ്പോങ്ങി അടുത്ത വീട്ടമ്മയെ ഗോപി ചവിട്ടി വീഴ്ത്തുകയുമായിരുന്നു. നെഞ്ചില്‍ ചവിട്ടേറ്റ വീട്ടമ്മയെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: TRS leader kicks woman in chest over land dispute, Hyderabad, News, Politics, Attack, Family, Hospital, Treatment, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?