മൃതദേഹങ്ങള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യങ്ങളില്‍ കലര്‍ത്തുന്നത് നെല്ലൂരില്‍ വെച്ച്; കൊച്ചിയില്‍ എത്തിയാല്‍ ഏജന്റുമാര്‍ ബന്ധപ്പെടും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോറി ഡ്രൈവര്‍
കൊച്ചി: (www.kvartha.com 26.06.2018) മൃതദേഹങ്ങള്‍ കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യങ്ങളില്‍ കലര്‍ത്തുന്നത് നെല്ലൂരില്‍ വെച്ചെന്ന് വിവരം. ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് മീനെത്തിച്ച ലോറി ഡ്രൈവര്‍ നല്‍കിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോടാണ് ഡ്രൈവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആന്ധ്രയിലെ നെല്ലൂരില്‍ വെച്ച് മീനുകളില്‍ രാസവസ്തുക്കള്‍ കലര്‍ത്തും. കൊച്ചിയില്‍ എത്തിയാല്‍ ഏജന്റുമാര്‍ ബന്ധപ്പെടും. മനുഷ്യ മൃതദേഹങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ആണ് മത്സ്യങ്ങളില്‍ ചേര്‍ക്കുന്നത്.
കഴിഞ്ഞ ദിവസം അരൂരിലെ സ്വകാര്യ ഫാക്ടറിയിലേക്ക് കൊണ്ടുവരികയായിരുന്ന ആറ് ടണ്‍ ചെമ്മീന്‍ വാളയാറില്‍ വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നായിരുന്നു മത്സ്യം പിടികൂടിയത്. പിന്നീട് കൊച്ചി കാക്കനാട്ടെ ലാബില്‍ വിശദ പരിശോധന നടത്തവെ മീനില്‍ ഫോര്‍മാലിന്‍ ചേര്‍ത്തിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഒരു കിലോഗ്രാമില്‍ 4.1 മില്ലി ഗ്രാം എന്ന തോതിലാണ് ഫോര്‍മാലിന്‍ ചേര്‍ത്തിരിക്കുന്നത്.
ആന്ധ്രയിലെ നെല്ലൂരില്‍ വെച്ചാണ് മീനുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നത്. എന്നാല്‍ മത്സ്യ ലോഡ് ഏത് ഫാക്ടറിയിലേക്കാണെന്ന് തങ്ങളോട് പറയാറില്ല. കൊച്ചിയിലെത്തിക്കാന്‍ മാത്രമാണ് നിര്‍ദേശം. കൊച്ചിയിലെത്തുന്നതോടെ ഏജന്റുമാര്‍ ബന്ധപ്പെടുകയും പിന്നീട് അവര്‍ക്ക് കൈമാറുകയാണ് പതിവെന്നും ലോറി ജീവനക്കാര്‍ പറഞ്ഞു.
അരൂരിലെ വന്‍കിട സ്വകാര്യ ഫാക്ടറിയിലേക്ക് എത്തിക്കാനായിരുന്നു മീന്‍ നെല്ലൂരില്‍ നിന്ന് പുറപ്പെട്ടത്. വാളയാറില്‍ പിടികൂടിയ മീനില്‍ ഫോര്‍മാലിന്‍ സ്ഥിരീകരിച്ചതോടെ അരൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ ലോറി പിടിച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി നടപടികള്‍ പൂര്‍ത്തിയാക്കി ലോറി ആന്ധ്രയിലേക്ക് തിരിച്ചയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Fishermen, Andhra Pradesh, National, Food, Fish, Nellur, Aroor, Formalin, Fish importing with formalin; Shocking information by lorry driver

Powered by Info News For You

Comments
Post a Comment