റമദാന്‍ മുഴുവന്‍ നോമ്പ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് അരലക്ഷം രൂപയുടെ സമ്മാനങ്ങളും സ്വര്‍ണ്ണ നാണയവും: രജിസ്‌ട്രേഷന്‍ തുടങ്ങി
കാസര്‍കോട് (www.evisionnews.co): റമദാനിലെ മുഴുവന്‍ നോമ്പും പൂര്‍ത്തിയാക്കിയ പത്തു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇവിഷന്‍ ന്യൂസ് നല്‍കുന്ന ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി. ചെറിയ പെരുന്നാളിന് ശേഷം രജിസ്റ്റര്‍ ചെയ്യാം. അരലക്ഷം രൂപയുടെ സമ്മാനങ്ങളും സ്വര്‍ണ്ണ നാണയവുമാണ് സമ്മാനമായി നല്‍കുന്നത്. മുഴുവന്‍ നോമ്പ് പൂര്‍ത്തിയാക്കിയ എല്ലാ കുട്ടികള്‍ക്കും സര്‍പ്രൈസ് ഗിഫ്റ്റും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് സ്വര്‍ണ്ണ നാണയവും സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744 699 211, 9048 220 979 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
- ഇവിഷന്‍ ന്യൂസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഷയര്‍ ചെയ്ത ശേഷം ഫാസ്റ്റിംഗ് അവാര്‍ഡ് പോസ്റ്റില്‍ പേരും വിലാസവും ബന്ധപ്പെടേണ്ട നമ്പരും കമന്റ് ചെയ്യുക.
- വയസു തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റിന്റെ പകര്‍പ്പ്, സ്‌കൂള്‍/ മദ്രസ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ ജൂണ്‍ 30നകം 9048 220 979 നമ്പരില്‍ വാട്‌സ്ആപ്പ് വഴിയോ കാസര്‍കോട് നായക്‌സ് റോഡിലെ എസ്.എം.എസ് സെന്ററില്‍ ഇവിഷന്‍ ഓഫിസിലോ എത്തിക്കുക.
- അവസാന തീയതിയായ 30ന് ശേഷമുള്ള കമന്റുകള്‍ പരിഗണിക്കുന്നതല്ല.
- കമന്റ് പിക്കര്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വിജയികളെ തെരഞ്ഞെടുക്കുക. അതിനാല്‍ മുകളില്‍ പറഞ്ഞ ഓരോ നിബന്ധനകളും ക്യത്യമായി ബാധകമായിരിക്കും.
Powered by Info News For You

Comments
Post a Comment