ദിവസേനയുള്ള ഇന്ധന വില വര്‍ധനവില്‍ ഇടപെടില്ല;പെട്രോളിയം മന്ത്രി, സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെയെന്നും മന്ത്രി
ദാഹെജ്:(www.kvartha.com 04/06/2018) ദിവസേന ഇന്ധന വില നിര്‍ണയക്കുന്ന രീതി മാറ്റില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ധന വില വര്‍ധിക്കുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്രശ്ന പരിഹാരത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്നുള്ള ആദ്യ എല്‍.എന്‍.ജി കാര്‍ഗോ സ്വീകരിക്കുന്ന ചടങ്ങില്‍ ഗുജറാത്തിലെ ദാഹെജില്‍ സംസാരിക്കുകയായിരുന്നു പെട്രോളിയം മന്ത്രി. സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കണം. ഇന്ധന വില വര്‍ധനയുടെ ഭാഗമായി ലഭിക്കുന്ന അമിത നികുതി ഉപേക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
സംസ്ഥാനങ്ങള്‍ വില്‍പ്പന നികുതി കുറയ്ക്കട്ടെ. നമുക്ക് അവരോട് നികുതി കുറയ്ക്കാന്‍ പറയാമെന്നാല്ലാതെ നിര്‍ബന്ധിക്കാനാകില്ല. ഇന്ധന വിലക്കയറ്റത്തിന്റെ കാരണക്കാര്‍ യു.പി.എ സര്‍ക്കാരാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിന്റെ വിലക്കയറ്റവും ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്കിലെ അന്തരവും രാജ്യത്തെ നികുതിഘടനയും ഇന്ധന വിലക്കയറ്റത്തിന് കാരണമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിദിന വില നിര്‍ണയം മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന വ്യക്തമായ സൂചനയാണ് മന്ത്രി നല്‍കുന്നത്. കേരളം നികുതി കുറച്ച നടപടി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. കഴിഞ്ഞ നവംബറില്‍ മറ്റ് ചില സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം രണ്ട് തവണയാണ് ഇന്ധന വില പുതുക്കി നിശ്ചയിച്ചിരുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ ജൂണ്‍ മുതല്‍ ഇന്ധന വില പുതുക്കി നിശ്ചയിക്കല്‍ പ്രതിദിന അടിസ്ഥാനത്തിലായി. ഇതോടെ ദിവസേന വില കുതിക്കുകയാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇന്ധന വില വര്‍ധനവിന് പരിഹാരം കാണുമെന്ന് കേന്ദ്രമന്ത്രി പറയുന്നുണ്ടെങ്കിലും എന്ത് നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gujarath, National, Minister, UPA, Petrol Price, Tax,Petroleum minister says about petroleum price hike

Powered by Info News For You

Comments
Post a Comment