വ്യത്യസ്ത മതത്തില്‍പെട്ടവരായതിനാല്‍ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു, നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കമിതാക്കള്‍ കാറില്‍ മരിച്ച നിലയില്‍

മുംബൈ:(www.kvartha.com 07/06/2018) വ്യത്യസ്ത മതത്തില്‍പെട്ട കമിതാക്കളെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഫ്രോസ് ഖാന്‍(26), മനിഷ നേഗില്‍(21) എന്നിവരെയാണ് വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈയിലെ മുലുന്ദ് എന്ന സ്ഥലത്താണ് സംഭവം. അഫ്രോസ് ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

ഏറെ സമയം കാറിന്റെ എഞ്ചിനും ലൈറ്റും ഓണ്‍ ചെയ്ത് വെച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് അടുത്തുള്ള വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് കാറിന്റെ ഡോര്‍ തകര്‍ത്ത് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News, Mumbai, National, Suicide, Police, Investigates,Mumbai: Young inter-faith couple found dead in car, cops suspect suicide

മുലുന്ദ് സ്വദേശിയായ അഫ്രോസ് ഖാനും നവി മുംബൈക്കാരിയായ മനിഷയും കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും രണ്ട് മതസ്ഥരായതിനാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ആത്മഹത്യാ കുറിപ്പൊന്നും ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Suicide, Police, Investigates,Mumbai: Young inter-faith couple found dead in car, cops suspect suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?