കാരുണ്യ ലോട്ടറി നടത്തിപ്പില്‍ വീഴ്ച; സിഎജി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം:(www.kvartha.com 12/06/2018) 'കാരുണ്യ' അടക്കമുള്ള നിരവധി ലോട്ടറികളുടെ നടത്തിപ്പില്‍ വീഴ്ചകളുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. കാരുണ്യയ്ക്ക് പുറമെ സ്ത്രീശക്തി, ജവാന്‍ ലോട്ടറികളുടെ നടത്തിപ്പിലും വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീശക്തി ലോട്ടറി ആരംഭിച്ചത് സ്ത്രികള്‍ക്ക് സഹായം നല്‍കാനായിരിന്നു.ഒന്നര വര്‍ഷത്തിനിടെ 48 നറുക്കെടുപ്പുകള്‍ നടത്തി. ഇത് വഴി 169. 22 കോടി അറ്റാദായം ലഭിച്ചിട്ടും അതിന്റെ ഗുണം സ്ത്രീകള്‍ക്ക് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജവാന്മാര്‍ക്ക് വേണ്ടിയുള്ള ബമ്പര്‍ ലോട്ടറിയും ഉദ്ദേശ്യം നിറവേറ്റിയില്ലെന്നുംം സിഎജി കുറ്റപ്പെടുുത്തുന്നു.12.97. കോടി അറ്റാദായം ലഭിച്ചിട്ടും 2 കോടി മാത്രമേ സൈനിക ക്ഷേമ വകുപ്പിന് നല്‍കിയിട്ടുള്ളൂവെന്നാണ് കണ്ടെത്തല്‍.

News, Thiruvananthapuram, Kerala, Lottery, Government,Karunya and other lotteries working not proper; CAG report is out

കാരുണ്യ പദ്ധതി പ്രകാരം 632 കോടി രൂപയുടെ ചികിത്സ സഹായം ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ കുടിശികയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 611 .47 കോടിയും സ്വകാര്യ ആശുപത്രികളില 20.53 കോടി രൂപയുടേയും സഹായമാണ് നല്‍കാനുള്ളത്. അതേസമയം, ബജറ്റ് വിഹിതത്തിന്റെ അപര്യാപ്തമൂലവും കാരുണ്യയിലെ അപേക്ഷകള്‍ വര്‍ധിക്കുന്നത് മൂലവുമാണ് പൈസ നല്‍കാന്‍ കഴിയാതിന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Lottery, Government,Karunya and other lotteries working not proper; CAG report is out


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?