പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നതില്‍ നിന്നും അഡ്വ. ആളൂര്‍ പിന്മാറി; ലക്ഷ്യം രാഷ്ട്രീയ പ്രവേശനം?
പൂനെ: (www.kvartha.com 14.06.2018) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നതില്‍ നിന്നും അഡ്വ. ആളൂര്‍ പിന്മാറി. വ്യാഴാഴ്ചയാണ് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വക്കാലത്ത് പറയുന്നതില്‍ നിന്നും ആളൂര്‍ നാടകീയമായി ഒഴിഞ്ഞത്.
നേരത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായത് വലിയ ചര്‍ച്ചയായിരുന്നു. വ്യാഴാഴ്ച പൂനെയിലെ ജില്ലാ കോടതിയില്‍ പ്രതികളെ ഹാജരാക്കിയപ്പോഴാണ് ഇത്തരത്തിലൊരു നാടകീയ നീക്കം ആളൂരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിന്റെ കാരണം എന്താണെന്നാണാണ് ആളുകള്‍ ചോദിക്കുന്നത്. 'പുറത്തുപറയാന്‍ പറ്റാത്തത്' എന്ന ഒറ്റ മറുപടിയാണ് ആളൂരിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇത് ആളൂരിന്റെ രാഷ്ട്രീയ പ്രേവേശനത്തിനുള്ള വേദിയാകാനാണ് സാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊടും കുറ്റവാളികള്‍ക്കുവേണ്ടി മാത്രം ഹാജരാകുന്ന ആളൂരിന് പല തരത്തിലുള്ള ഭീഷണികള്‍ ഉണ്ടായിട്ടും കേസ് നടത്തിയിട്ടുണ്ട്. ചില സാഹചര്യത്തില്‍ അംഗരക്ഷകരുമായി വന്നു കേസ് നടത്തിയ ചരിത്രവും ആളൂരിനുണ്ട്. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ഈ വക്കാലത്ത് ഒഴിഞ്ഞത് എന്നെ സംശയം പലരും ഉന്നയിക്കുന്നുണ്ട്.
ബി ജെ പി സര്‍ക്കാരുമായി നല്ല അടുപ്പമുള്ള വ്യക്തിയാണ് ആളൂര്‍. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ മൂന്ന് കേസുകളുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കൂടിയാണ് ആളൂര്‍. നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മാവോയിസ്റ്റുകളുടെ കേസില്‍ നിന്ന് ഒഴിവായാല്‍ ചില രാഷ്ട്രീയ സ്ഥാനങ്ങള്‍ ഓഫര്‍ ഉണ്ടെന്നാണ് വിവരം. മഹാരാഷ്ട്ര ബി ജെ പിയിലേക്ക് ആളൂര്‍ എത്തുമെന്നുള്ള സൂചനയും സജീവമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Pune, Narendra Modi, National, Maharashtra, Maoists, Case, Mumbai, Adv. Aloor will go to Maharashtra BJP
Powered by Info News For You

Comments
Post a Comment