ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ല; ഭാര്യയും മക്കളും എസ് ഐയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

ലക്‌നൗ: (www.kvartha.com 29.06.2018) ജീന്‍സ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയും മക്കളും സബ് ഇന്‍സ്‌പെക്ടറായ അമ്പത്തിരണ്ടുകാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സദാര്‍ ബസാര്‍ പോലീസ് സ്‌റ്റേഷനു സമീപമാണ് ഞെട്ടിക്കുന്ന സംഭവം. മെഹര്‍ബാന്‍ അലിയാണ് ഭാര്യയുടേയും മക്കളുടേയും ക്രൂരതയെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

മെഹര്‍ബാന്റെ ഭാര്യ സയ്യിദാ ബീഗം(52), മക്കളായ സീന(26), സീനാത്(22), ഇറാം(19), ആലിയ(18) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഷാജഹാന്‍പൂരിലെ വീടിനുസമീപത്തായി മലിന ജലമൊഴുകുന്ന കനാലിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ വീട്ടുകാര്‍ അന്വേഷണത്തോട് സഹകരിക്കാത്തത് സംശയം ജനിപ്പിച്ചു.

Police man murdered in up, Killed, News, Police, Mobile Phone, Wife, Children, Family, National

ഇതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച പോലീസുകാര്‍ക്ക് കൊലപാതകവുമായി വീട്ടുകാര്‍ക്ക് ബന്ധമുണ്ടെന്ന് മനസിലായി. ഇതോടെ കുടുംബാംഗങ്ങളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചപ്പോള്‍ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവും ലഭിച്ചു. ഇതോടെയായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ സംഘത്തെയും അറസ്റ്റുചെയ്തുവെന്നാണ് വിവരം.

ജീന്‍സ് ധരിക്കുന്നത് കര്‍ശനമായി വിലക്കിയ മെഹര്‍ബാനോടുള്ള മക്കളുടേയും ഭാര്യയുടേയും കടുത്ത വിരോധമാണ് ഇത്തരമൊരു കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്കുപിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Keywords: Police man murdered in up, Killed, News, Police, Mobile Phone, Wife, Children, Family, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?