മഴയില്‍ ഹോസ്ദുര്‍ഗ് കോട്ടയുടെ മതില്‍ തകര്‍ന്നു
കാഞ്ഞങ്ങാട് (www.evisionnews.co): നവീകരണ പ്രവൃത്തി നടക്കുന്നതിനിടയില്‍ കനത്ത മഴയില്‍ ഹോസ്ദുര്‍ഗ് കോട്ടയുടെ മതില്‍ തകര്‍ന്നു. ഇന്നലെ രാവിലെയാണ് സംഭവം. ജില്ലാ ഹോമിയോ ആസ്പത്രിക്ക് സമീപത്തുള്ള മതിലാണ് ഇടിഞ്ഞിരിക്കുന്നത്. ആറേ കാല്‍ ഏക്കറോളം വിസ്തൃതിയുള്ള ഹോസ്ദുര്‍ഗ് കോട്ടയുടെ നവീകരണത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി നടക്കുന്നതിനടയിലാണ് കോട്ടയുടെ മതില്‍ തകര്‍ന്നത്. 30.05 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് നടത്തുന്നത്.
നേരത്തെ തകര്‍ന്ന കോട്ടയുടെ തെക്കുഭാഗത്തുള്ള കൊത്തളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയിലാണ് മതില്‍ തകര്‍ന്നുവീണത്. തകര്‍ന്ന ഭാഗങ്ങള്‍ ചെങ്കല്ലും സിമന്റും ചേര്‍ന്ന മിശ്രിതം കൊണ്ടാണ് പുതുക്കി പണിതിരുന്നത്. 1886ല്‍ ഇക്കേരി രാജാവായിരുന്ന സോമപ്പനായക്കാണ് കോട്ട നിര്‍മിച്ചതെന്നാണ് ചരിത്രം.

Powered by Info News For You

Comments
Post a Comment