കനത്ത മഴയില്‍ മണ്ണിടിച്ചില്‍, അണക്കെട്ടുകള്‍ നിറയുന്നു

തൊടുപുഴ: (www.kvartha.com 11.06.2018) മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ തുടരുകയാണ്. പലയിടത്തും അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞു. ഇടുക്കി ജില്ലയിലെ കട്ടപ്പനക്കടുത്ത് ചപ്പാത്തിലും വാഗമണ്‍ റോഡിലും മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടു. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി വാകകുന്നത്തിന് സമീപം കല്ലും മരവും വീണ് ഗതാഗതം തടസപ്പെട്ടു.

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നത് ആശങ്ക പടര്‍ത്തുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 121 അടിയായി ഉയര്‍ന്നു. നെയ്യാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്കെത്തി. മലങ്കര അണക്കെട്ട് ഷട്ടര്‍ തുറക്കാനുള്ള സാധ്യത ഏറെയാണ്. പെരിയാറും പാമ്പാറും കരകവിഞ്ഞ് ഒഴുകുകയാണ്.



തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍, തൊടുപുഴയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവിടങ്ങളിലെ തീരവാസികള്‍ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത കാറ്റോടുകൂടിയുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഈ അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട വിവരങ്ങള്‍ കൈമാറാന്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thodupuzha, News, Idukki, Dam, Rain, Heavy rain, dams are reached maximum Storage capacity


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?