ഇന്റര്‍നെറ്റും സെര്‍വറും പണിമുടക്കുന്നതിന് സര്‍ക്കാര്‍ റേഷന്‍ കടയുടമകളുടെ നെഞ്ചത്തേക്ക്; ഞായറാഴ്ചയും കട തുറക്കണമെന്ന് നിര്‍ദേശം, ആവശ്യം തള്ളി വ്യാപാരികള്‍
കാസര്‍കോട്: (www.kasargodvartha.com 01.06.2018) ഭക്ഷ്യസുരക്ഷ നിയമം നിലവില്‍ വന്നതോടെ റേഷന്‍ സാധനങ്ങള്‍ കൃത്യസമയത്ത് വാതില്‍പടിയില്‍ എത്തിക്കാതെയും സെര്‍വര്‍ ഇന്റര്‍നെറ്റ് സംവിധാനം കാര്യക്ഷമമാക്കാതെയും അവധി ദിവസമായി ഞായറാഴ്ച കട തുറന്ന് പ്രവര്‍ത്തിക്കണമെന്ന പൊതുവിതരണ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ റേഷന്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത്.
ഇന്റര്‍നെറ്റും സെര്‍വറും പണിമുടക്കുന്നതിന് സര്‍ക്കാര്‍ റേഷന്‍ കടയുടമകളുടെ നെഞ്ചത്തേക്ക് കയറേണ്ടെന്നും ഞായറാഴ്ച തുറക്കണമെന്ന നിര്‍ദേശം പാലിക്കില്ലെന്നും ഓള്‍കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് റേഷന്‍ കടകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം തള്ളാനും തീരുമാനമായത്. ജില്ലാ പ്രസിഡണ്ട് നടരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ- താലൂക്ക് ഭാരവാഹികളായ ശങ്കര്‍ ബെള്ളിഗ, സതീഷ് കുമാര്‍, മുഹമ്മദ് കഞ്ചില, ശശിധരന്‍, സുധ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി സി. ബാലകൃഷ്ണ ബള്ളാല്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ration Card, Ration Shop, Govt. new order to Open Ration shops on Sunday; merchants rejected demand
Keywords: Kasaragod, Kerala, news, Top-Headlines, Ration Card, Ration Shop, Govt. new order to Open Ration shops on Sunday; merchants rejected demand
Powered by Info News For You

Comments
Post a Comment