ഉം റ വിസ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടി; ചോദ്യം ചെയ്യാനെത്തിയ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ചു; പാക് പൗരന്മാര്‍ക്കെതിരെ കേസ്

ഷാര്‍ജ: (www.kvartha.com 12.06.2018) ഉം റ വിസ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ ശേഷം യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ക്കെതിരെ വിചാരണ. പാക് പൗരന്മാരാണ് കേസിലെ പ്രതികള്‍. സുഹൃത്തായ യുവാവില്‍ നിന്നുമാണിവര്‍ പണം തട്ടിയത്. ഇദ്ദേഹത്തിന്റെ മാതാവിന് ഉം റ വിസ നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇത്.

2016ലാണ് കേസിനാസ്പ്ദമായ സംഭവം നടന്നത്. മാതാവിനെ കൂട്ടാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് താന്‍ തട്ടിപ്പിനിരയായ വിവരം യുവാവ് അറിയുന്നത്. എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്നും മാതാവിന്റെ പേരില്‍ വിസ അനുവദിച്ചിട്ടില്ലെന്ന് അറിഞ്ഞ യുവാവ് ഇക്കാര്യം ചോദിക്കാനായി പ്രതികളുടെ അടുത്തെത്തി.

Gulf, UAE, Sharjah

യുവാവ് പണം ആവശ്യപ്പെട്ടതോടെ വാക്കേറ്റമായി. ഇതിനിടയില്‍ പ്രതികളില്‍ ഒരാള്‍ വടികൊണ്ട് യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തുകയും രണ്ടാമന്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. മുറിവുകളില്‍ നിന്നും ചോരവാര്‍ന്നാണ് യുവാവ് മരിച്ചത്. തുടര്‍ന്ന് ഇരുവരും മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ചു.

ഭര്‍ത്താവ് വരേണ്ട സമയമായിട്ടും കാണാതായതോടെ ഭാര്യ പോലീസില്‍ പരാതി നല്‍കി. പോലീസ് യുവാവിനായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകിയ മൃതദേഹം ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 6നടുത്ത് കണ്ടുവെന്ന് ഒരു അറബ് പൗരന്‍ പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കേസ് അടുത്ത മാസം പരിഗണിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Two Asians killed their compatriot after duping him of money and falsely promising tourist visa for his mother so she could go for Umrah. The duo hit the victim in the head and stabbed him multiple times before burying his body in a desert in Siouh area in Sharjah.

Keywords: Gulf, UAE, Sharjah




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?