നോമ്പുകാരനായ യുവാവിനെ പോലീസ് മര്‍ദിച്ച സംഭവം: എടത്തലയില്‍ പ്രതിഷേധം തുടരുന്നു

ആലുവ: (www.kvartha.com 06.06.2018) നോമ്പുകാരനായ യുവാവിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം അലയടിക്കുന്നു. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, എസ്ഡിപിഐ, യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

പ്രകടനത്തെ തുടര്‍ന്ന് ഗതാഗതവും സ്തംഭിച്ചു. പോലീസ് സ്റ്റേഷന് മുന്നില്‍ ആലുവ - മൂന്നാര്‍ റോഡ് പ്രതിഷേധക്കാര്‍ തടസപ്പെടുത്തിയിരിക്കുകയാണ്. രാത്രി വൈകിയും എടത്തല പോലീസ് സ്റ്റേഷനിലും ഉസ്മാനെ പ്രവേശിപ്പിച്ച ആലുവ ജില്ല ആശുപത്രി പരിസരത്തും ചുണങ്ങംവേലി രാജഗിരി ആശുപത്രി പരിസരത്തും നാട്ടുകാര്‍ സംഘടിച്ചിരുന്നു.


എടത്തല പോലീസാണ് ചൊവ്വാഴ്ച്ച യുവാവിനെ മര്‍ദിച്ചത്. ഉസ്മാന്റെ ബൈക്ക് പോലീസുകാരന്റെ കാറില്‍ ഇടിച്ചെന്നാരോപിച്ച് യുവാവിനെ പോലീസ് പിടികൂടി മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. എടത്തല കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്. കാറില്‍ കയറ്റികൊണ്ടു പോയ യുവാവിനെ കാറിലും സ്റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവണ്‍മെന്റ് സ്‌കൂളിന്റെ ഗേറ്റിന്റെ മുന്നില്‍ വെച്ച് പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. മഫ്ടിയിലായിരുന്നു പോലീസ് സംഘം. ഇതിനെ പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. കുഞ്ചാട്ടുകരയില്‍ വെച്ചും പോലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim, Youth, Police, Attack, Protest, Assault, Assault against youth; Protest against police.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?