നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍; വിചാരണ വൈകിപ്പിക്കാനുള്ള നീക്കമോ?

കൊച്ചി: (www.kvartha.com 13.06.2018)  ഓടുന്ന കാറില്‍ പ്രമുഖനടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പക്ഷപാതപരമാണെന്നും ആരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. തനിക്കെതിരെ തെളിവില്ലെന്നും തനിക്ക് പങ്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തത്. സംസ്ഥാന അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ല. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

കേസില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ 18ന് വിധി വരും. വിധി വന്നാല്‍ ഉടന്‍ വിചാരണ തുടങ്ങും. ഈ സാഹചര്യത്തില്‍ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹര്‍ജിയെന്നാണ് പ്രോസിക്യുഷന്റെ വിലയിരുത്തല്‍. അടുത്ത ദിവസം ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.


നടിയെ വാഹനത്തിനുള്ളില്‍ വച്ച് പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. പള്‍സര്‍ സുനി അടക്കമുള്ള ക്വട്ടേഷന്‍ സംഘാങ്ങളാണ് മറ്റ് പ്രതികള്‍. കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. എണ്‍പതിലധികം ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒക്ടോബര്‍ നാലിനാണ് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Trending, Actress, Molestation, Case, CBI, Dileep, Court,  Actress Attack case: Dileep in High Court for CBI Probe. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?