മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടക്കുട്ടികളെ അമ്മാവന്‍ ക്രൂരമായി കൊലപ്പെടുത്തി; കൊലയ്ക്ക് പ്രേരിപ്പിച്ചത് സഹോദരിയുടെ ദയനീയത
ഹൈദരാബാദ്: (www.kvartha.com 16.06.2018) മൂകരും മാനസികാസ്വാസ്ഥ്യവുമുള്ള പന്ത്രണ്ടു വയസുകാരായ ഇരട്ടക്കുട്ടികളെ അമ്മാവന്‍ ക്രൂരമായി കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയില്‍ വെള്ളിയാഴ്ചയാണ് മന:സാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്. കുട്ടികളുടെ അമ്മയുടെ സഹോദരനായ മല്ലികാര്‍ജുന്‍ റെഡ്ഡിയാണ് ക്രൂരമായ കൊല നടത്തിയത്. സ്വന്തം മക്കളുടെ ദയനീയാവസ്ഥ കണ്ട് മനസ് മടുത്തുകഴിയുന്ന സഹോദരിക്ക് വേണ്ടിയാണ് താന്‍ ഈ ക്രൂരകൃത്യം നടത്തിയതെന്ന് കുട്ടികളുടെ അമ്മാവനായ മല്ലികാര്‍ജുന്‍ റെഡ്ഡി പറഞ്ഞു.
ചെയന്‍യാപുരിയിലെ മല്ലികാര്‍ജുന്‍ റെഡ്ഡിയുടെ വാടകവീട്ടില്‍ വെച്ചാണ് ഇരട്ടസഹോദരങ്ങളായ ശ്രുജന റെഡ്ഡി, വിഷ്ണുവര്‍ധന്‍ റെഡ്ഡി എന്നിവരെ അമ്മാവന്‍ കൊല ചെയ്തത്. ശനിയാഴ്ച രാവിലെ മല്ലികാര്‍ജുന്‍ തന്റെ മുറിയില്‍ താമസിക്കുന്നയാളുടേയും കാര്‍ ഡ്രൈവറുടേയും സഹായത്തോടെ മൃതദേഹം വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് വീടിന്റെ ഉടമ കാണാനിടയായതോടെയാണ് ക്രൂരമായ കൊലപാതകവിവരം പുറത്താവുന്നത്. മൂവരേയും പോലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തുവരുന്നു.

നെല്‍ഗോണ്ടയിലെ വീട്ടില്‍ നിന്നും ഇരട്ട സഹോദരങ്ങളെ വെള്ളിയാഴ്ച നീന്തല്‍ പഠിപ്പിക്കാന്‍ എന്ന് പറഞ്ഞാണ് അമ്മാവന്‍ മല്ലികാര്‍ജുന്‍ റെഡ്ഡി ചൈതന്യ പുരിയിലേക്ക് കൊണ്ടുവന്നത്. കുട്ടികളുടെ മാതാപിതാക്കളായ ലക്ഷ്മിയും ശ്രീനിവാസ് റെഡ്ഡിയും ഇത് വിശ്വസിക്കുകയും ചെയ്തു. ജന്മനാ തങ്ങളുടെ മക്കള്‍ മൂകരും മാനസിക വൈകല്യമുള്ളവരുമായിരുന്നുവെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Unable to bear sister's trauma, uncle kills mentally-disabled twins, Hyderabad, News, Crime, Criminal Case, Arrest, Murder, Police, Parents, Dead Body, National.
Keywords: Unable to bear sister's trauma, uncle kills mentally-disabled twins, Hyderabad, News, Crime, Criminal Case, Arrest, Murder, Police, Parents, Dead Body, National.
Powered by Info News For You

Comments
Post a Comment